(www.kl14onlinenews.com)
(28-October -2024)
കൊച്ചി: സിനിമാ മേഖലയിലെ നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിനിമ കോണ്‍ക്ലേവ് ഉടന്‍ നടത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതില്‍ 26 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
വ്യക്തമാക്കി.
സിനിമ മേഖലയിലെ നിയമനിര്‍മ്മാണത്തിനായി സാംസ്‌കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയതായി സര്‍ക്കാര്‍ പറഞ്ഞു. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളത്. പോഷ് ആക്ട് ബോധവല്‍ക്കരണവും നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മലയാള സിനിമയെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന് മുന്നോടിയായാണ് സിനിമ കോണ്‍ക്ലേവ് നടത്താന്‍ ഒരുങ്ങുന്നത്. സിനിമ കോണ്‍ക്ലവില്‍ 300 ഡെലീഗറ്റുകള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
Post a Comment