നീലേശ്വരം തെയ്യംകെട്ട് മഹോത്സവത്തിനിട വെടിപ്പുരയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരം

(www.kl14onlinenews.com)
(28-October -2024)

നീലേശ്വരം തെയ്യംകെട്ട് മഹോത്സവത്തിനിട വെടിപ്പുരയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരം
കാസർകോട്:  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നി​ഗമനം

Post a Comment

Previous Post Next Post