(www.kl14onlinenews.com)
(02-October -2024)
ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് സ്വഛത ഹി സേവകർമ്മ പദ്ധതി- മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ബോവിക്കാനം പന്ത്രണ്ടാം വാർഡിലെ ഫോറസ്റ്റ് റോഡ് പരിസരം തൊഴിലുറപ്പ് ജീവനക്കാരും,സന്നദ്ധ പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ
അനീസ മൻസൂർ മല്ലത്ത്
ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫിസർ ബാബു, ഗ്രാമപഞ്ചായത്ത് എച്ച്.ഐ. സജിത, അബൂബക്കർ ബെള്ളിപ്പാടി, അസീസ് തൗഫീഖ് നഗർ, അസ്ലം, ബാതിഷ, ജാബിർ, അഷ്റഫ്, രാധാകൃഷ്ണൻ, ലളിത, ബിന്ദു, കുസുമ, സരോജിനി, കമല, ജയശ്രീ നേതൃത്വം നൽകി.
Post a Comment