(www.kl14onlinenews.com)
(02-October -2024)
ഒരാളുടെ സഹായവും ആവശ്യമില്ല, ഭാവിയിൽ സിപിഎമ്മിന്റേതടക്കം ഒരു പാർട്ടിയുടെയും പിന്തുണ വേണ്ടെന്ന് കെ ടി ജലീൽ
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച തനിക്ക് മുഖ്യമന്ത്രിയോടോ മറ്റുള്ളവരോടോ ഒരു ബാധ്യതയും കടപ്പാടുമില്ലെന്ന് കെ.ടി.ജലീല്‍. പി.വി.അന്‍വര്‍ ചില കാര്യങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്. തന്‍റെ നിലപാടും ബോധ്യവും വൈകിട്ട് നാലരയ്ക്ക് വ്യക്തമാക്കുമെന്നും കെ.ടി.ജലീല്‍ വളാഞ്ചേരിയില്‍ പറഞ്ഞു. വൈകുന്നേരം തീര്‍ച്ചയായും വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
അന്‍വറിനോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ട്, എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് നാലരയ്ക്ക് കാണാം. ഒരാളുടെ സഹായവും ആവശ്യമില്ല. അതുകൊണ്ട് തന്നെ ഒരാളേയും പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ല. എന്താണ് കഴിഞ്ഞ കാല അനുഭവത്തിൽ നിന്ന് എനിക്കെന്താണ് മനസ്സിലായത്. അതാണ് പറയുകയെന്നും കെ.ടി. ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 13 വര്ഷങ്ങളായി താൻ ഒരു കോളേജ് അധ്യാപകനായിരുന്നു.പിന്നീട് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവർത്തനവും പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ് ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഒരുപാട് യാത്രകൾ ചെയ്യണം അതിനിടെ കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം അതിന്റെയൊരു തുടക്കമാണ് ഇന്ന് പ്രകാശനം ചെയ്ത തന്റെ പുസ്തകം. ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്നാണ് പുസ്തകത്തിന്റെ പേര്.
പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞതാണ്. അധികാര രാഷ്ട്രീയത്തിൽ താല്പര്യമില്ല. വിവിധ രാജ്യങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ കഥകളാണ് നമ്മൾ കേട്ടത്. സ്നേഹത്തിന്റെ കഥകളും കേൾക്കുന്നുണ്ട്. അനൈക്യത്തെകുറിച്ചാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ധൃഢമാക്കണം അതിനു വേണ്ടി പ്രവർത്തിക്കും ഒരു പൗരന്റെ തീരുമനമാണത്.. ഒരാളോടും വിധേയപ്പെട്ട് നിൽക്കേണ്ട കാര്യമില്ല” കെ ടി ജലീൽ കൂട്ടിച്ചേർത്തു. തന്റെ പുസ്തകപ്രകാശനത്തിനെത്തി തന്നെ അഭിനന്ദിച്ച ഓരോരുത്തർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു
Post a Comment