സതീശനല്ല അവസാന വാക്ക്, കെപിസിസിയുടെ ജനലും വാതിലുമെല്ലാം തുറന്നിട്ടിരിക്കുകയാണ്: പിവി അൻവർ

(www.kl14onlinenews.com)
(22-October -2024)

സതീശനല്ല അവസാന വാക്ക്, കെപിസിസിയുടെ ജനലും വാതിലുമെല്ലാം തുറന്നിട്ടിരിക്കുകയാണ്: പിവി അൻവർ
പാലക്കാട്: യുഡിഎഫിനോട് വിലപേശാൻ പി.വി.അൻവർ വളർന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ച ഇല്ല. പുതിയ പാർട്ടി ഉണ്ടാക്കിയശേഷം അൻവർ സഹകരണത്തിനായി ഞങ്ങൾക്ക് അരികെ വന്നു. അൻവറുമായി സംസാരിച്ചു. അൻവർ നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഞാനും സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷമാണ് ചില നിബന്ധനകൾ മുന്നോട്ടുവച്ചുള്ള അൻവറിന്റെ വാർത്താസമ്മേളനം നടന്നതെന്ന് സതീശൻ പറഞ്ഞു.

എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവർ പറയുന്നത്. അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല. വേണമെങ്കിൽ അവര്‍ക്ക് സ്ഥാനാർത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷാഫി പറമ്പിലിന്റെ ജനപിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നതാണ്. അതിന്റെ ഭാഗമായി ഉയരുന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങൾ. ഞാനും ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ഒരു ടീമായി നിൽക്കുന്നവരാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

അതേസമയം, യുഡിഎഫിന് പിന്നാലെ താൻ പോയിട്ടില്ലെന്ന് പി.വി.അൻവർ. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുന്നു. കോൺഗ്രസിന് ഒരു വാതിൽ മാത്രമല്ല ഉള്ളത്. കോൺഗ്രസിൽ അവസാന വാക്ക് സതീശനല്ല. ഇപ്പോഴും കോൺഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അൻവർ പ്രതികരിച്ചു.

Post a Comment

Previous Post Next Post