(www.kl14onlinenews.com)
(05-October -2024)
ഛണ്ഡീഗഢ്: ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കുമ്പോൾ, എല്ലാ കണ്ണുകളും എക്‌സിറ്റ് പോൾ ഫലങ്ങളിലേക്കാണ്. സംസ്ഥാനത്ത് ഹാട്രിക് ലക്ഷ്യമിടുന്ന ബിജെപിക്ക് തിരച്ചടി നേരിടുമെന്നാണ് എൻഡിടിവിയുടെ എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. കോൺഗ്രസിന് 49 മുതൽ 61 സീറ്റുകൾ വരെയാണ് സംസ്ഥാനത്ത് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബിജെപി 20 മുതൽ 32 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
അഞ്ചു മണി വരെയുള്ള കണക്കുകൾ പ്രകാരം ഹരിയാനയിൽ 61 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് വിവപം.. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ് നടന്നത്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
യുവജന പ്രതിഷേധവും കർഷകരോഷവുമാണ് ബിജെപിക്ക് വെല്ലുവിളിയാകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ശക്തമായ പ്രചാരണമാണ് നടത്തിയത്. അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

Post a Comment