(www.kl14onlinenews.com)
(07-October -2024)
മേൽപറമ്പ : കഴിഞ്ഞ 2 വർഷത്തോളമായി കളനാട് കുടുംബാരോഗ്യ കേന്ദ്ര സമുഛയ മുറ്റത്ത് പാകിയ ഇൻ്റർലോക്കുകൾ നീങ്ങുകയും, കുഴികൾ വീഴുകയും ചെയ്യുക വഴി ആശുപത്രിയിൽ എത്തുന്ന രോഗികളായ വൃദ്ധരും കുട്ടികളും വഴുതി വീണ് പരിക്കേൽക്കുന്നത് സംബന്ധിച്ച് ഇതിനിടെ ആശുപത്രിയിലെ ഡോക്ടർ രോഗികളോട് അപമര്യാദയായി ഇടപെടുന്നതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിയോഗിച്ച അന്വേഷണ സമിതിക്കു മുമ്പാകെ സമർപ്പിച്ച പരാതികളിൽ സൂചിപ്പിച്ച ഇൻ്റർലോക്കിൻ്റെ ശോചനീയവസ്ഥ ബന്ധപ്പെട്ട അധികൃതർ മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി പുതിയ ഇൻ്റർലോക്കുകൾ പാകി അപകടാവസ്ഥ നീക്കം ചെയ്തു.
ജനകീയ നീതി വേദിയുടെ പരാതി അംഗീകരിച്ച് നടപടി സ്വീകരിച്ച അധികൃതരെ ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യ സമിതി യോഗം അഭിനന്ദിച്ചു.
ആശുപത്രിയുടെ ശോചനീയാവസ്ഥയെ കുറിച്ചും, ഇൻ്റർലോക്കിൽ വഴുതി വീഴുന്ന രോഗികളായ വൃദ്ധരുടെയും കുട്ടികളുടെയും പരിതാപകരമായ അവസ്ഥയെ കുറിച്ച് കാസർകോട് ജില്ലയിലെ പ്രമുഖ ഓൺലൈൻ പത്രമായ KL14 പത്രത്തിൻ്റെ ഇടപെടലും പ്രശ്നപരിഹാരത്തിന് കാരണമായി തീരുകയും ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങളിൽ പ്രശ്നം ചർച്ച ചെയ്യപ്പെടുകയും ചെയ്തതായി യോഗം വിലയിരുത്തുകയും KL14 നെ അഭിനന്ദിക്കുകയും ചെയ്തു.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി. എച്ച് ബേവിഞ്ച, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബ്ദുറഹിമാൻ തെരുവത്ത്, ബഷീർ കുന്നരിയത്ത്, താജുദ്ദീൻ പടിഞ്ഞാർ, അബ്ബാസ് കൈനോത്ത്, സീതു മേൽപറമ്പ , താജുദ്ദീൻ പടിഞ്ഞാർ, പ്രത്യേക ക്ഷണിതാക്കളായ അബ്ദുൽ റഹ്മാൻ കല്ലട്ര , ബീഡി മുഹമ്മദലി, ഫൈസൽ ചാത്തങ്കൈ എന്നിവർ സംസാരിച്ചു.
Post a Comment