നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു, യുവദമ്പതികളുടെ അദ്ഭുതകരമായി രക്ഷപ്പെടൽ

(www.kl14onlinenews.com)
(12-October -2024)

നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു, യുവദമ്പതികളുടെ അദ്ഭുതകരമായി രക്ഷപ്പെടൽ

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കാറിനകത്ത് ഉണ്ടായിരുന്ന ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് റോഡിന് സമീപമുള്ള 15 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്. കിണറിൽ വെള്ളം കുറവായിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

കൊട്ടാരക്കര സ്വദേശികളായ അനിൽ, വിസ്മയ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. പാങ്കോട് ചാക്കപ്പന്‍ കവലയ്ക്ക് വച്ച് റോഡിലെ ചപ്പാത്തിൽ കാർ ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കിണറിന്റെ സംരക്ഷണ ഭിത്തി തകർത്താണ് കാർ താഴേക്ക് വീണത്.

സംഭവത്തിനുപിന്നാലെ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് യുവദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറിലേക്ക് ഏണി വച്ചുകൊടുത്താണ് ദമ്പതികളെ പുറത്തേക്ക് എത്തിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴയിൽ റോഡിലെ ചപ്പാത്ത് കാണാൻ കഴിയാതെ വന്നതാണ് അപകടം ഉണ്ടാക്കിയത്. കാർ പിന്നീട് യന്ത്രസഹായത്തോടെ പുറത്തെത്തിച്ചു

Post a Comment

Previous Post Next Post