(www.kl14onlinenews.com)
(25-Sep -2024)
കാണാതായി 71-ാം ദിവസം;
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന് അവസാനമാകുന്നു. അർജുൻ ഓടിച്ചിരുന്ന വാഹനം ഇപ്പോൾ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലഭിച്ചിരിക്കുകയാണ്. ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. പിന്നാലെ ലോറി തങ്ങളുടേതെന്ന് സ്ഥിരീകരിരിച്ച് ഉടമ മനാഫ്.
കാണാതായി 71-ാം ദിവസം പിന്നിട്ട ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്ജുന് ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്
ജീവനോടെ തിരികെ കിട്ടില്ലെന്ന് ഉറപ്പായിരുന്നെന്നും എന്നാൽ തിരികെ കിട്ടുന്നത് വലിയ ആശ്വാസമാണെന്നും ലോറി ഉടമ മനാഫ് പറയുന്നു. കുടുംബാഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ തിരച്ചിലിൻ്റ ഓരോ ഘട്ടത്തിലും തനിക്കെതിരെ ഒട്ടേറെ ആളുകൾ രംഗത്തെത്തിയിരുന്നു. ബോഡി കിട്ടുമ്പോൾ അത് ആ കുടുംബത്തിനുള്ള ആശ്വാസവാക്കാണ്. അല്ലെങ്കിലും എത്ര കാലം അവർ ആ കുടുംബത്തിൻ്റെ അത്താണിയായിരുന്ന ചെറുപ്പക്കാരനെ തിരഞ്ഞ് ജീവിക്കേണ്ടിവരുമെന്നും മനാഫ് ചോദിക്കുന്നു.
ഏറെ വികാര നിർഭരമായ നിമിഷങ്ങളാണ് ഷിരൂരിൽ. കുടുംബാഗങ്ങളും പ്രിയപ്പെട്ടവരും ലോറിയുടെ ക്യാബിൻ ലഭിച്ചതിൽ തളർന്നിരിക്കുകയാണ്. തിരച്ചിൽ അവസാനിക്കുമ്പോൾ പോലും കണ്ണീരാണ് ആ കുടുംബത്തിന് മിച്ചം.
ക്രയിൻ ഉപയോഗിച്ച് വാഹനം കരയ്ക്കുകയറ്റുകയാണ്. ഇന്നു രാവിലെ മുതൽ ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രാവിലെ 10 മണിയോടെ വാഹന സാനിധ്യം തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. അർജുനും ലോറിയും കാണാതായി 71 ദിവസം പിന്നിടുമ്പോഴാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
ജൂലൈ 16 രാവിലെയാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനും ലോറിയും കാണാതായത്. അർജുനു വേണ്ടിയുള്ള തിരച്ചിലിൻറെ മൂന്നാം ഘട്ടത്തിലാണ് വാഹനം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്ക്രയിൻ ഉപയോഗിച്ച് വാഹനം കരയ്ക്കുകയറ്റുകയാണ്. ഇന്നു രാവിലെ മുതൽ ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രാവിലെ 10 മണിയോടെ വാഹന സാനിധ്യം തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. അർജുനും ലോറിയും കാണാതായി 71 ദിവസം പിന്നിടുമ്പോഴാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
ജൂലൈ 16 രാവിലെയാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനും ലോറിയും കാണാതായത്. അർജുനു വേണ്ടിയുള്ള തിരച്ചിലിൻറെ മൂന്നാം ഘട്ടത്തിലാണ് വാഹനം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്
Post a Comment