(www.kl14onlinenews.com)
(28-Sep -2024)
70-ാമത് നെഹ്റു ട്രോഫി;
പുന്നമടയിൽ തീപാറി,
ആലപ്പുഴ :
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായ അഞ്ചാം തവണയും കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ കാരിച്ചാൽ ചുണ്ടാൻ. ഇഞ്ചോടിച്ച് പോരാട്ടവും ഫോട്ടോ ഫിനിഷുമായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ പൂർത്തിയായത്. തൊട്ടുപിന്നാലെ എത്തിയ വീയപുരത്തിന് ട്രോഫി നഷ്ടമായത് സെക്കൻ്റ് വ്യത്യാസത്തിലാണ്.
ഒന്നാം ട്രാക്കിൽ കുമരകം ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗവും രണ്ടാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ മത്സരിച്ച കാരിച്ചാലും മൂന്നാം ട്രാക്കിൽ വിബിസി കൈനകരിയുടെ വീപുരവും നാലാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനുമാണ് ഫൈനലിൽ മാറ്റുരച്ചത്.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. എല്ലാവരുടേയും കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ ചുണ്ടൻ കളിവള്ളങ്ങളുടെ മത്സരം ആരംഭിച്ചു. ഒന്നാം ഹീറ്റ്സിൽ നാല് മത്സരങ്ങൾ പൂർത്തിയായി. ഒന്നാം ഹീറ്റ്സിൽ ഇതുവരെ ആനാരി, ചമ്പക്കുളം, തലവടി ചുണ്ടൻ, വീയപുരം എന്നിവർ വിജയികളായി.
ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പതാക ഉയര്‍ത്തി നെഹ്റു ട്രോഫി വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി പതാക ഉയര്‍ത്തിയതിനുശേഷം ഹീറ്റ്സ് മത്സരത്തിനായി ചുണ്ടൻ വള്ളങ്ങള്‍ ട്രാക്കിലേക്ക് നീങ്ങുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം മാസ് ഡ്രില്ലും ഫ്ലാഗ് ഓഫ് ചെയ്തു. ഇതിനുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരങ്ങള്‍ ആരംഭിക്കുക. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.
വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. നൂറുകണക്കിനുപേരാണ് വള്ളം കളി മത്സരം കാണാൻ എത്തിയിരിക്കുന്നത്. വിദേശത്തുനിന്നും സംസ്ഥാനത്തുനിന്ന് പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്
Post a Comment