(www.kl14onlinenews.com)
(10-Sep -2024)
ആശ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ചെറുവത്തൂർ സി എച്ച് സി യിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചു
ആശവർക്കേഴ്സ് യൂണിയൻ സിഐടിയു ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ 'സി എച്ച് സി യിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചു സിഐടിയു ഏരിയ ജോയിൻറ് സെക്രട്ടറി എൻ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തുയൂണിയൻ ഏരിയ പ്രസിഡൻറ് എം.മഞ്ജുഷ അധ്യക്ഷത വഹിച്ചുയൂണിയൻ ജില്ലാ കമ്മിറ്റി അംഗം.വിജയലക്ഷ്മി ഏരിയ ട്രഷറർ എം ബിന്ദു, എന്നിവർ സംസാരിച്ചു ആശ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എൻ. ബീന സ്വാഗതം പറഞ്ഞു
ശൈലി അപ്പിന് ഉപകരണങ്ങളും, ഒരാൾക്ക് 20 രൂപ ഇൻസെന്റീവും , ആറ് മാസം സമയവും അനുവദിക്കുക. ഹോണറേറിയം 15,000 രൂപ അനുവദിക്കുക, പെൻഷൻ പ്രായം 65 വയസും , പിരിയുമ്പോൾ അഞ്ച് ലക്ഷം രൂപയും അനുവദിക്കുക. പെൻഷൻ 5000 രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്
Post a Comment