(www.kl14onlinenews.com)
(10-Sep -2024)
ദോഹ : സാമൂഹിക പ്രതിബദ്ധതയറിയിച്ച് *ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി* ഹമദ് ബ്ലഡ് ഡോനെഷൻ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച ബ്ലഡ് ഡോനെഷൻ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചതിന് ഖത്തർ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയെ *എച് എം സി ബ്ലഡ് ബാങ്ക് പ്രശംസ പത്രംനൽകി ആദരിച്ചിരിക്കുകയാണ്.*
കെ എം സി സി നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളോടൊപ്പം ,തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവൻ നൽകിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃ രാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കടമയും കടപ്പാടുമാണ് രക്ത ദാനത്തിലൂടെ കെ എം സി സി രേഖപ്പെടുത്തിയത് .
ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 8 മണിക്കാണ് അവസാനിച്ചത്,
ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിക്കുള്ള ഹമദ് ബ്ലഡ് ഡോനെഷൻ സെന്ററിന്റെ പ്രശംസ പത്രം ബ്ലഡ് ഡോനെഷൻ സെന്റർ പ്രതിനിധി അബ്ദുൽ ഖാദർ വിതരണം ചെയ്തു .
ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര അദ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി സമീർ സ്വാഗതം പറഞ്ഞു . കെഎംസിസി അഡ്വൈസറി ബോഡ് വൈസ് ചെയര്മാന് എസ് എ എം ബഷീർ ഉൽഘാടനം ചെയ്തു . ബ്ലഡ് ഡോനെഷൻ ക്യാമ്പ് കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയാൽ , കാസറഗോഡ് ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മണിയംപാറ ,ഷാനിഫ് പൈക , സാദിഖ് കെ സി , നാസിർ കൈതക്കാട് , കെ ബി മുഹമ്മദ് ബായാർ , സകീർ ഏരിയ , അഷ്‌റഫ് അവിൽ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment