(www.kl14onlinenews.com)
(23-Sep -2024)
ബംഗളൂരു: ഷിരൂരിൽ അർജുനടക്കം മൂന്ന് പേർക്കായുളള തിരച്ചിൽ ഇന്നും തുടരുന്നു . തിരച്ചിലിന് റിട്ടയർ മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിന്റെയും സംഘങ്ങളും പങ്കാളികളാവുന്നു. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു.ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് അയക്കും.
അതേസമയം, പുഴയിൽ ഡ്രഡ്ജിങ് പരിശോധന ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎൽഎ പറഞ്ഞു. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ എഞ്ചിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.
മാൽപെ മടങ്ങി
ജില്ലാഭരണകൂടവുമായി ഉണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക മുങ്ങൾ വിദ്ഗധൻ ഈശ്വർ മാൽപെയും സംഘവും ഞായറാഴ്ച മടങ്ങി."ജില്ലാ ഭരണകൂടവും ഡ്രഡ്ജർ കമ്പനിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നില്ല. കാൻവാർ എസ്പി മോശമായി പെരുമാറി. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ തിരച്ചിലിന് എത്തുകയുള്ളു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു"- മാൽപെ പറഞ്ഞു
ഞായറാഴ്ച നാവിക സേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയിന്റിലാണ തിരച്ചിൽ കേന്ദ്രീകരിച്ചത്. ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി 4 എന്ന പോയിന്റിൽ തന്നെ തിരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്റെ കുടുംബവും നേരത്തെ ആവശ്യപ്പെട്ടിരുന്നു
ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ പറഞ്ഞു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ്നീക്കമാണ് തിരച്ചിൽ കൂടുതൽ ദുഷ്കരമാക്കുന്നത്
Post a Comment