(www.kl14onlinenews.com)
(22-Sep -2024)
തൃശൂർ പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്കെതിരായ സമരം ഏറ്റെടുക്കാൻ യുഡിഎഫ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരപരിപാടികൾക്ക് രൂപം നൽകാൻ യുഡിഎഫ് നേതൃയോഗം വൈകാതെ ചേരും. ആരോപണവിധേയനായ എഡിജിപി എം.ആർ.അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിലും പൂരം കലക്കലിലും മുഖ്യമന്ത്രിയും സർക്കാരും കടുത്ത പ്രതിരോധത്തിലാണെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. എഡിജിപിയെ സംരക്ഷിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തിന് കരുത്തായി. ഈ പശ്ചാത്തലത്തിൽ രണ്ടു വിഷയങ്ങളും ഒരു പോലെ സജീവമാക്കി നിർത്താനാണ് യുഡിഎഫിന്റെ തീരുമാനം.
Post a Comment