മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി.വി അൻവർ

(www.kl14onlinenews.com)
(21-Sep -2024)

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു;
പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി.വി അൻവർ
മലപ്പുറം: മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിച്ച് പി.വി അൻവർ എംഎൽഎ. തന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും, തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്നും അൻവർ എംഎൽഎ പറഞ്ഞു. പൊലീസിനെതിരെ പറയുന്ന കാര്യങ്ങൾ മനോവീര്യം തകർക്കലാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യം ഒന്നുകൂടി പുനഃപരിശോധിക്കണമെന്നും അൻവർ പറഞ്ഞു.

"പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അങ്ങനെ തന്നെയാണ് വേണ്ടത്. അതിൽ തർക്കമില്ല. പക്ഷെ ഇവിടെ മനോവീര്യം തകരുന്നവരിൽ താൻ പറഞ്ഞ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളു. ഈ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്.

ഉപദേശം കൊടുക്കുന്നയാളുകൾ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. പൊലീസിനെതിരെ എന്തുപറഞ്ഞാലും അത് മനോവീര്യം തകർക്കലാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. മുഖ്യമന്ത്രി ഇക്കാര്യം ഒന്നുകൂടി പുനഃപരിശോധിക്കണമെന്ന് എളിയ ആഭ്യർത്ഥന," അൻവർ പറഞ്ഞു.

മലപ്പുറം എസ്‌പി ആയിരുന്ന സുജിത്ത് കുമാറിന്റെ ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു പുറത്തുവിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ താൻ അംഗീകരിക്കുന്നുവെന്നും അൻവർ പറഞ്ഞു. "ഫോൺ കോൾ പുറത്തിവട്ടപ്പോഴെ, ജീവിതത്തിൽ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് പറഞ്ഞിരുന്നു. പക്ഷെ, ഇതു പുറത്ത് വിടുകയല്ലാതെ വേറെ രക്ഷയില്ലായിരുന്നു.

ഒരു ഐപിഎസ് ഓഫീസർ എംഎൽഎയുടെ കാലുപിടിച്ചു കരയുന്ന നാലഞ്ചു ദിവസത്തെ റെക്കോർഡാണ് പുറത്തു വിട്ടത്. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഒരു പതിനായിരം രൂപയുടെ മരക്കഷ്ണത്തിന്റെ കേസിലാണ് കാലുപിടിക്കുന്നത്. ഫോൺ സംഭാഷണം പുറത്തുവിട്ടത് തെറ്റാണെന്ന് ഞാൻ പറയുന്നു. പക്ഷെ അതു പുറത്തുവിട്ടത് ഈ സമൂഹത്തിന്റെ നന്മയ്ക്കും, ഈ സംഭവങ്ങൾ പൊതുജങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുമാണ്."

സ്വര്‍ണകടത്തു കേസിലെ കുറ്റവാളികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണയാണെന്ന് അൻവർ കൂട്ടിച്ചേർച്ചു. "അതും മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണയാണ്. ആ കേസിൽ അന്വേഷണം നടക്കണം. പൊലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പൊലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ്ണ പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും."

പി. ശശിയുടെ പ്രവർത്തനം മാതൃകാപരമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അൻവർ വ്യക്തമാക്കി. "പി. ശശിയുടെ പ്രവർത്തനം മാതൃകാപരം എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ്. ആ വിശ്വാസം തനിക്കില്ല. അങ്ങനെ വിശ്വസിക്കാവുന്ന വ്യക്തിയാണ് അദ്ദേഹമെന്ന അഭിപ്രായവും തനിക്കില്ല. തൻ്റെ വീട്ടിലെ കാര്യങ്ങളല്ല പി. ശശിയോട് ആവശ്യപ്പെട്ടത്. ഈ നാടിന്റെയും, പൊലീസും രാഷ്ട്രീയവും സാമൂഹികവുമായി കാര്യങ്ങളാണ് പി.​ ശശിയോട് ആവശ്യപ്പെട്ടത്. അതെല്ലാം ചെയ്തുതരണമെന്ന് പറയാൻ താൻ മണ്ടനൊന്നും അല്ല.

ഷാജൻ സ്കറിയയുടെ അടുത്തുനിന്ന് കൈകൂലി വാങ്ങി ജാമ്യം വാങ്ങി നൽകിയത് പി. ശശിയും എഡിജിപിയുമാണെന്നതിൽ അന്നും ഇന്നും തർക്കമില്ല. സമാന കേസുകളിൽ ഉൾപ്പെടരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയതാണ്. നിരവധി കേസുകളിൽ ഷാജൻ ഉൾപ്പെട്ടിട്ടും പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയില്ല. എന്തായിരുന്നു ഇത്രകാലം പി. ശശി ചെയ്തത്," പി.വി അൻവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവർ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു;

താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവർ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി സൂചിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. എന്നാൽ, ഇവിടെ മനോവീര്യം തകരുന്നവർ താൻ പറഞ്ഞ നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവർത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തിൽ കാര്യങ്ങൾ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പൊലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകർക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്

സ്വർണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് ഉണ്ടായതാണ്. ആ കേസിൽ അന്വേഷണം നടക്കണം. പൊലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പൊലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ്ണ പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും

സ്വർണ്ണം കൊണ്ടുവന്ന ആളുകൾ തെളിവുകൾ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയിൽ തുടരുന്നതിൽ അവർക്ക് ഭയമുണ്ട്. 102 സിആര്‍പിസി പ്രകാരമാണ് പൊലീസ് ഈ സ്വർണ്ണ കള്ളക്കടത്ത് കേസുകൾ മുഴുവൻ എടുത്തിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പൊലീസ് എടുക്കുന്നത്? ഇവിടെയാണ് പൊലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വർണ്ണ കള്ളക്കടത്ത് കേസുകൾ എല്ലാമൊന്നും നിലനിൽക്കില്ല. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ നിൽക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എംആർ അജിത് കുമാറും മാത്രമല്ലെന്നും അൻവ‍ർ തുറന്നടിച്ചു.

തന്നെ ഒരു ചുക്കും ചെയ്യാൻ ആർക്കും കഴിയില്ല. കൂടിയാൽ തന്നെ കൊല്ലും. അല്ലങ്കിൽ ജയിലിലാക്കും. ആ പേടി തനിക്കില്ല. തന്റെ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പറയുന്നത്. മനോവീര്യം തകരില്ലെന്നുപറഞ്ഞ അൻവ‍ർ താൻ തീയിൽ ജനിച്ചതാണ് ഈ വെയിലത്ത് വാടില്ലെന്നും വ്യക്തമാക്കി

Post a Comment

Previous Post Next Post