(www.kl14onlinenews.com)
(27-Sep -2024)
മേൽപറമ്പ : കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കുട്ടികൾക്കും രക്ഷിതാവിനും ചികിത്സ നിഷേധിച്ചതിനെതിരെ ദേശീയ മനുഷ്യാവകാര കമ്മീഷന് നൽകിയ പരാതി ഫയലിൽ സ്വീകരിച്ചതായി പരാതിക്കാരനായ ഫൈസൽ പി.കെ.ചാത്തങ്കൈയെ രേഖാമൂലം ദേശിയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
ആഴ്ചകൾ മുമ്പ് ചികിത്സ തേടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചെന്ന ഫൈസൽ സമയം അതിക്രമിച്ചിട്ടും ഡോക്ടർ ട്യൂട്ടിക്കെത്താത്തത് ജില്ലാ മെഡിക്കൽ ഓഫിസറോട് ഫോണിലൂടെ പരാതി പറഞ്ഞതിൻ്റെ വൈരാഗ്യത്തിലാണ് ഫൈസലിനെയും 12 വയസ്സിന് താഴെ പ്രായമുള്ള 2 കുട്ടികളെയും പരിശോധിക്കില്ലെന്നും ആശുപത്രിയിൽ നിന്നും പുറത്ത് പോകണമെന്നും അല്ലാത്ത പക്ഷം ഞാൻ മറ്റ് രോഗികളെ പരിശോധിക്കില്ലെന്നും പറഞ്ഞ് പരിശോധന റൂമിൽ നിന്നും ഇറക്കിവിടുകയും ചെയ്തത്. അത്തരം പരമർശം ചോദ്യം ചെയ്തതതിനെതിരെ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചെന്നും കൃത്യനിർവ്വണം തടസ്സപ്പെടുത്തിയെന്നും പറഞ്ഞ് ഡോക്ടർ പോലീസിൽ പരാതി നൽകുകയും ചെയ്തത്. ഇതിനെതിരെ ജില്ലാ ജനകീയ നീതി വേദി അംഗമായ ഫൈസൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യവകാശ കമ്മീഷൻ കേസ് ഫയലിൽ സ്വീകരിച്ചത്.
Post a Comment