കാൻഫെഡ് സോഷ്യൽ ഫോറം ഒരുക്കിയ സാക്ഷരതാ ദിനാചരണം വി.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(08-Sep -2024)

കാൻഫെഡ് സോഷ്യൽ ഫോറം ഒരുക്കിയ സാക്ഷരതാ ദിനാചരണം
വി.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു
കാസർകോട് :സാക്ഷരതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്നേഹ സൗഹൃദമൊരുക്കി കാൻഫെഡ് സോഷ്യൽ ഫോറം
കാസർഗോഡ്: ലോക സാക്ഷരതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്നേഹ സൗഹൃദമൊരുക്കി കാൻഫെഡ്, സാക്ഷരതാ ' പ്രവർത്തകർ ഒത്തുചേർന്നു പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (ഐ.ടി/ലേബർ ) അബ്ദുൾ സലാം വി ഉദ്ഘാടനം ചെയതു. പാറയിൽ അബൂബക്കർ അധ്യക്ഷം വഹിച്ചു. കാൻഫെഡ് സോഷ്യൽ ഫോറം പ്രസിഡണ്ട് കൂക്കാനം റഹ്മാൻ സാക്ഷരതാ ദിന സന്ദേശം നൽകി.ഡോ. സി .പി വി.വിജയകുമാർ (റിട്ടേർഡ് പ്രൊഫസർ ) പി.കെ വിനോദ് കുമാർ,, ടി.തമ്പാൻ, സുകുമാരൻ എൻ, ജയചന്ദ്രൻ കെ ആർ ,ഹനീഫ് കടപ്പുറം, സുകുമാരൻ കാരിയിൽ സംസാരിച്ചു.കാൻഫെഡ് സോഷ്യൽ ഫോറം സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സ്വാഗതവും' സി.പി വി വിനോദ് കുമാർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post