എഡിജിപി അജിത്കുമാർ അവധിയിൽ പോയത് തെളിവ് നശിപ്പാക്കാനെന്ന് പിവി അൻവർ 2024

(www.kl14onlinenews.com)
(08-Sep -2024)

എഡിജിപി അജിത്കുമാർ അവധിയിൽ പോയത് തെളിവ് നശിപ്പാക്കാനെന്ന് പിവി അൻവർ
കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും പിവി അൻവർ എംഎൽഎ. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്ന് പി വി അൻവർ ആരോപിച്ചു. അജിത് കുമാർ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അൻവർ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നും അൻവർ മറുപടി പറഞ്ഞു.

"റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാർ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകൾ സീൽ വെച്ച കവറിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത്"- അൻവർ പറഞ്ഞു.

പി ശശിക്കെതിരായ ആരോപണത്തിൽ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന്, ഇനി രാഷ്ട്രീയ മറുപടിയില്ലെന്ന് പി വി അൻവർ പറഞ്ഞു. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ മാത്രമാണ് മറുപടി പറയുക. ഡിഐജി നേരിട്ടാണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ ഇപ്പോൾ വിശ്വാസം അർപ്പിക്കുന്നുവെന്നും പി വി അൻവർ പറഞ്ഞു.

എസ്പി സുജിത് ദാസിനെതിരെ പരാതി:എസ്‌ഐയെ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഡിഐജി

മലപ്പുറം: എസ്പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ്‌ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും.

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഷനിലാണ് എസ്‌ഐ ശ്രീജിത്ത്. പെരുമ്പടപ്പ് എസ്ഐ ആയിരിക്കെയാണ് ഇദ്ദേഹം സസ്‌പെൻഷനിലായത്.

അതേസമയം,എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പിവി അൻവർ എംഎൽഎ രംഗത്തെത്തി. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്ന് പി വി അൻവർ ആരോപിച്ചു. അജിത് കുമാർ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അൻവർ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നും അൻവർ മറുപടി പറഞ്ഞു.

Post a Comment

Previous Post Next Post