(www.kl14onlinenews.com)
(24-Sep -2024)
ആലപ്പുഴ ദന്തല്‍ കോളേജില്‍ റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി. പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് ചികിത്സയ്ക്കു ശേഷം സൂചി കണ്ടെത്തിയത്. പല്ലുവേദന ഉണ്ടായതോടെ സ്വകാര്യ ആശുപ്ത്രിയിൽ നടത്തിയ എക്സ്-റേ പരിശോധനയിലാണ് സൂചിയുടെ ഭാഗം കണ്ടെത്തിയത്. സംഭവം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.
Post a Comment