(www.kl14onlinenews.com)
(24-Sep -2024)
വീട് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് - ജില്ലാ ജനകീയ നീതിവേദി
മേൽപറമ്പ : മേൽപറമ്പിന് സമീപം മരബയൽ എന്ന ദിക്കിൽ പാതിരാത്രിയിൽ കടയടച്ച് സാധനങ്ങൾ കൊണ്ട് കൊടുക്കാൻ ചെന്ന യുവാവിനെ ബലമായി പിടിച്ച് കൊണ്ട് പോയി ഭീഷണിപ്പെടുത്തി മർദിച്ച് നഗ്നയാക്കി പുരുഷന്മാരില്ലാത്ത വീട്ടിൽ താമസിക്കുന്ന ഉമ്മയുടെ അടുത്ത് നിർത്തി വീഡിയോ ചിത്രീകരിക്കുകയും പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സാമൂഹ്യദ്രോഹികൾക്കെതിരെ പോസ്കോ അടക്കമുള്ള നിയമങ്ങൾ അനുസരിച്ച് കേസെടുക്കണമെന്നും, യുവതിയെയും യുവാവിനെയും നഗ്നമാക്കി ചിത്രമെടുത്തു വിഡിയോ ചെയ്യുകയും ബ്ലാക്ക് മെയിലിംഗിന് വിധേയമാക്കുകയും ചെയ്ത സാമൂഹ്യദ്രോഹികൾക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കുന്നതോടൊപ്പം ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ പടർന്നു പന്തലിക്കുന്ന മയക്ക്മരുന്ന് മാഫിയ സംഘങ്ങളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ നടപടി കൈകൊള്ളണമെന്ന് ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യസമിതി യോഗം ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.
സൈഫുദ്ദീൻ കെ മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി എച്ച് ബേവിഞ്ച, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, സീതു മേൽപറമ്പ , ബഷീർ കുന്നരിയത്ത്, താജുദ്ദീൻ പടിഞ്ഞാർ, ( ഓൺലൈനായും) ഗോപി, എന്നിവർ സംബന്ധിച്ചു.
Post a Comment