(www.kl14onlinenews.com)
(07-Sep -2024)
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ദീപിക അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വർത്തകൾ പുറത്തുവന്നതു മുതൽ പാപ്പരാസികൾ താരങ്ങൾക്കു പിന്നാലെയാണ്. ഇപ്പോഴിതാ ഇരുവരും മുംബൈയിലെ ഒരു സ്വകാര്യ ആശിപത്രിയിലേക്ക് പ്രവേശിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മുംബൈയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിലേക്ക് കാറിൽ എത്തുന്ന താരങ്ങളുടെ വീഡിയോയാണിത്. സെപ്റ്റംബർ അവസാനത്തോടെ ഇരുവരും കുഞ്ഞിനെ സ്വീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താരങ്ങളുടെ ആശുപത്രി സന്ദർശനത്തിനു പിന്നാലെ നിരവധി ആരാധകരാണ് പോസ്റ്റിൽ ആശംസ അറിയിച്ച് കമന്റു പങ്കുവയ്ക്കുന്നത്.
അതേസമയം, രൺബീറിനൊപ്പം ദീപിക മുംബൈയിലെ സിദ്ധിവിനായക ക്ഷേത്ര ദർശിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. രൺവീറിന്റെയും ദീപികയുടെയും കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം ക്ഷേത്രദർശനത്തിന് എത്തിയിരുന്നു.
വെള്ള പൈജാമയും കുർത്തയും ധരിച്ച് ട്രെഡീഷണൽ ലുക്കിലായിരുന്നു രൺവീർ ക്ഷേത്രത്തിലെത്തിയത്. പച്ച നിറത്തിലുള്ള ബനാറസി സാരിയായിരുന്നു ദീപികയുടെ വേഷം. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ സ്വാഗതം ചെയ്യാൻ ദീപികയും രൺവീറും ഒരുങ്ങുന്നത്. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്.
Post a Comment