നിർണായക കൂടിക്കാഴ്ച, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

(www.kl14onlinenews.com)
(07-Sep -2024)

നിർണായക കൂടിക്കാഴ്ച, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി
തിരുവനന്തപുരം: കേരളത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്ന പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ. ആഭ്യന്തര വകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം നീണ്ടു കൂടിക്കാഴ്ച.

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിലവിൽ
നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപി എം. ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സ്ഥാനത്തിൽ നിന്നും നീക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുകയാണ്. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം

വിവാദത്തിനൊടുവിൽ..

വിവാദമായതോടെ എഡിജിപി എം.ആർ.അജിത് കുമാർ സമ്മതിച്ചത് ആർഎസ്.എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ്. മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം, സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ്. 2023 മെയ് 22ന് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിലെ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു വിവാദമായ ഈ കൂടിക്കാഴ്ച.


തന്റെ സുഹൃത്തും ആർഎസ്എസിന്റെ കീഴിലെ വിജ്ഞാനഭാരതിയുടെ പ്രമുഖനുമായ ജയകുമാറിനൊപ്പമാണ് സന്ദർശനമെന്നാണ് വിശദീകരണം. ജയകുമാറിൻറെ ക്ഷണപ്രകാരമായിരുന്നു അന്ന് കൂടിക്കാഴ്ചയെന്നാണ് അറിയിച്ചത്. കൂടിക്കാഴ്ചയിൽ പ്രതിപക്ഷനേതാവ് ദുരൂഹത ആരോപിച്ചതിന് പിന്നാലെയായിരുന്നു ഈ വിശദീകരണം. അതിനിടെ എഡിജിപി അജിത് കുമാർ ആർഎസ് സിന്റെ മറ്റൊരു നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നു.

Post a Comment

Previous Post Next Post