(www.kl14onlinenews.com)
(22-Sep -2024)
ഉത്തർപ്രദേശിലെ(UP) കാൺപൂർ(Kanpur) ജില്ലയിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ അപകടം(train accident) ഒഴിവായത് തലനാരിഴയ്ക്ക്. ഞായറാഴ്ച പുലർച്ചെ റെയിൽവേ ട്രാക്കിൽ ഒരു എൽപിജി സിലിണ്ടർ കണ്ടെത്തുകയായിരുന്നു. ഗുഡ്‌സ് ട്രെയിനിന് മുന്നിൽ സിലിണ്ടർ കണ്ടതോടെ ലോക്കോ പൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ഇടുകയായിരുന്നു.
സെപ്റ്റംബറിൽ മാത്രം അജ്ഞാതരായ അക്രമികൾ ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നാലാമത്തെ സംഭവമാണിത്. സെപ്തംബർ എട്ടിന് പ്രയാഗ്‌രാജിൽ നിന്ന് ഭിവാനിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്‌സ്പ്രസ് കാൺപൂരിലെ ട്രാക്കിൽ വെച്ചിരുന്ന എൽപിജി സിലിണ്ടറിൽ ഇടിക്കുകയായിരുന്നു.
സിലിണ്ടറിൽ ഇടിച്ച ശേഷം ട്രെയിൻ നിർത്തി. പെട്രോൾ കുപ്പിയും തീപ്പെട്ടികളും ഉൾപ്പെടെ സംശയാസ്പദമായ ചില വസ്തുക്കൾ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു
ആഗസ്റ്റ് മുതൽ രാജ്യവ്യാപകമായി ട്രെയിനുകൾ പാളം തെറ്റിക്കാൻ 18 ശ്രമങ്ങൾ നടന്നതായി സെപ്റ്റംബർ 10 ന് ഇന്ത്യൻ റെയിൽവേ റിപ്പോർട്ട് ചെയ്തു .
2023 ജൂൺ മുതൽ ഇപ്പോൾ വരെ ഇത്തരം 24 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, എൽപിജി സിലിണ്ടറുകൾ, സൈക്കിളുകൾ, ഇരുമ്പ് ദണ്ഡുകൾ, സിമൻ്റ് കട്ടകൾ തുടങ്ങിയ വസ്തുക്കൾ ട്രാക്കുകളിൽ കണ്ടെത്തി. റെയിൽവേയുടെ കണക്കനുസരിച്ച്, കാൺപൂരിലെ ഏറ്റവും പുതിയ ട്രെയിൻ പാളം തെറ്റാനുള്ള ശ്രമം ഉൾപ്പെടെ 18 സംഭവങ്ങളിൽ 15 എണ്ണം ഓഗസ്റ്റിലും നാലെണ്ണം സെപ്തംബറിലുമാണ് നടന്നത്.
إرسال تعليق