ജനം ഒപ്പമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി ആലോചിക്കും: പിവി. അൻവർ

(www.kl14onlinenews.com)
(27-Sep -2024)

ജനം ഒപ്പമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി ആലോചിക്കും: പിവി. അൻവർ

മലപ്പുറം: പിവി അൻവർ എംഎൽഎയുമായി സിപിഎമ്മിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മറുപടിയുമായി അൻവർ രംഗത്ത്. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്ചു. സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു.

"പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനം എത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്"-അൻവർ പറഞ്ഞു.

"സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ദാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ല"-അൻവർ പറഞ്ഞു.

ജനം ഒപ്പമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി ആലോചിക്കും

പി.വി അൻവറിന്റെ വാക്കുകൾ

എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. കേരളത്തിലെ ലക്ഷകണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം മാര്‍ക്‌സും എംഗല്‍സും എഴുതി വച്ചത് പഠിച്ചിട്ട് വന്നവരല്ല. അത്തരത്തില്‍ ഒരു തെറ്റിദ്ധാരണ നേതൃത്വത്തിന് ഉണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. പാവങ്ങളെ സഹായിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് ആളുകള്‍ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ടായാല്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് വിളിച്ചുചോദിക്കണം. 

ഏഴാംകൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോകില്ല. ഞാന്‍ കാവല്‍ക്കാരനായി റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി നില്‍ക്കും. ഞാന്‍ നിര്‍ത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കും.

രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെയാണു സംസാരിക്കുന്നത്. എല്ലാവര്‍ക്കുമെതിരെ സംസാരിക്കും. ജനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നറിയാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനം പിന്തുണച്ചാല്‍ പുതിയ പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. കപ്പല്‍ ഒന്നായി മുങ്ങാന്‍ പോവുകയാണ്. കപ്പല്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. 

ആ എന്നെ കപ്പലുമുക്കാന്‍ വന്നവന്‍ എന്ന രീതിയിലാണ് കണ്ടത്. ജീപ്പില്‍ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. പൂരം കലക്കിയതില്‍ എന്ത് അന്വേഷണമാണ് നടക്കുന്നത്. എല്ലാം പ്രഹസനമാണ്. മാധ്യമങ്ങള്‍ അതിന് പുറകെ പോയി സമയം കളയരുത്. എനിക്കെതിരെ മൂര്‍ദാബാദ് വിളിച്ചവര്‍ സത്യം മനസ്സിലാക്കി സിന്താബാദ് വിളിച്ചു. തീപ്പന്തം പോലെ കത്തിജ്വലിക്കും. പി ശശിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ കത്ത് നാളെ പുറത്തുവിടും.'- പി വി അന്‍വര്‍ പറഞ്ഞു.

Post a Comment

أحدث أقدم