(www.kl14onlinenews.com)
(24-August -2024)
സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദ്(24) ആണ് സ്കോഡയുടെ ചെറു എസ്യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. ഖുര്‍ആന്‍ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്.
രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്. 2025-ലാണ് സ്കോഡ കൈലാഖ് പുറത്തിറക്കുന്നത്. ഇതില്‍ ആദ്യ യൂണിറ്റാണ് മുഹമ്മദ് സിയാദിന് ലഭിക്കുന്നത്. താന്‍ പേരിട്ട വാഹനത്തിന്റെ ആദ്യ യൂണിറ്റാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തുകയെന്നതാണ് പ്രധാന ആകര്‍ഷണം.
Post a Comment