(www.kl14onlinenews.com)
(24-August -2024)
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്നും വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുന്ന നാടകം കേരളത്തിൽ വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
ആരോപണം വന്ന സാഹചര്യത്തിൽ രഞ്ജിത്ത് സ്ഥാനം ഒഴിയുമെന്നാണ് കരുതുന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടു. ഉമ്മൻചാണ്ടിയെ വേട്ടയാടുകയായിരുന്നു എന്ന് സജി ചെറിയാന്റെ കുറ്റസമ്മതമായി കാണണം. നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ല എന്ന് പറയുന്ന സജി ചെറിയാൻ സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ഉയര്‍ന്ന അവസരത്തിൽ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളതെന്നും ഒഴിയും എന്ന് തന്നെയാണ് കരുതുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ വിമർശനങ്ങൾ ശക്തമായതോടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. "തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്." എന്നാണ് മന്ത്രി കുറിച്ചത്. എന്നാൽ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പരാതി ലഭിച്ചാൽ മാത്രമേ അന്വേഷിക്കൂ എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
ആരോപണമല്ല, പരാതി ലഭിച്ചാണ് സർക്കാരന് നടപടി എടുക്കാനോ പരിശോധിക്കാനോ സാധിക്കുകയുള്ളൂ. ഇത് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിൽ ഒരു സംശയവും വേണ്ട. സിനിമയിൽ ഉണ്ടായ പ്രശ്നങ്ങളിൽ ഇതുവരെ നടപടി എടുത്തിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ നിലവിൽ രു പരിധിവരെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇത് സനിമ സംഘടകളും അംഗീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ അമ്മയുടേയും കളക്റ്റീവിൻ്റേയും അംഗങ്ങളുണ്ടായിരുന്നു. ഇവരുടെ എല്ലാ ആവശ്യങ്ങളും കേട്ടു, ഇവയ്ക്കുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചു.
സർക്കാരിനെ ഈ വിഷയത്തിലെല്ലാം തെറ്റായി ചിത്രീകരിക്കാനാണ് പല മാധ്യമങ്ങളുടേയും ശ്രമം. രഞ്ജിത്തിനെതിരായ ആരോപണത്തിൽ പോലും ഒരു പരാതി ലഭിച്ചാൽ ആ പരാതിയിന്മേൽ എഫ്ഐആർ ഇടാം എന്നാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. എന്തെങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലോ കമ്മിറ്റിയുടെ അടിസ്ഥാനത്തിലോ നടപടി സ്വീകരിക്കാൻ പറ്റില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരബദ്ധം പറ്റാൻ പാടില്ലെന്നുമാണ് മന്ത്രി രാവിലെ വ്യക്തമാക്കിയത്.
Post a Comment