(www.kl14onlinenews.com)
(02-August -2024)
മേപ്പാടി: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരുപാട് മൃതദേഹങ്ങളാണ് രക്ഷപ്രവർത്തകർ കണ്ടെത്തിയത്. ഈ ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്
വയനാട് ദുരന്തം: മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം
വയനാട് ദുരന്തം: മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം
വയനാട്: മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചു. 8 മീറ്റര്‍ താഴെയായാണ് സിഗ്‌നലുകള്‍ ലഭിച്ചത്.പൊളിഞ്ഞുകിടക്കുന്ന കടകള്‍ക്കടിയിലായാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. സൂചനകളില്‍ വ്യക്തത വരുത്തുന്നതിനായി പല തവണ പരിശോധന നടത്തിയെങ്കിലും വീണ്ടും അതേ സിഗ്‌നലുകള്‍ ലഭിക്കുകയായിരുന്നു.
ജീവന്റെ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട് എങ്കിലും അത് മനുഷ്യനാണോ എന്ന് ഉറപ്പിക്കാറായിട്ടില്ല എന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. സിഗ്‌നല്‍ ലഭിച്ചിരിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കൂടുതല്‍ ജെസിബികള്‍ എത്തിച്ച് ഊര്‍ജിതമായി പരിശോധന നടത്തി വരികയാണ്.
Post a Comment