(www.kl14onlinenews.com)
(06-August -2024)
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ ഷെർപുർ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാർ ജയിൽ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരിൽ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഷെർപുർ ജയിൽ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയായതിനാൽ ഇന്ത്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ടവരിൽ 20 പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കൂടുതൽ സൈനികരെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചു.
ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോഗിക വസതി മുതൽ പാർലമെന്റ് വരെ കലാപകാരികൾ കൈയ്യേറിയിരുന്നു. വസതിയിലേക്ക് ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയവർ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേ ജൂലായിൽ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങൾ. ഇതിനോടകം 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം
വിവിധയിടങ്ങളിലുണ്ടായ കലാപത്തിൽ ഇതുവരെ 340-ഓളം പേർ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 134 പേർ മരിച്ചെന്നാണ് വിവരം.ആഭ്യന്തര കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രിയുടെ ഔദോഗീക വസതി പ്രക്ഷോഭം നടത്തുന്നവർ കൈയ്യടിക്കിയിരുന്നു. ഏകദേശം നാലുലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
അതേസമയം, ഷെയ്ഖ് ഹസീന ഇനി ബംഗ്‌ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കി. ബംഗ്ലദേശിനെ മാറ്റിയെടുക്കാൻ വളരെയേറെ ശ്രമിച്ചിട്ടും തനിക്കെതിരെയുണ്ടായ കലാപത്തിൽ അവർ നിരാശയാണെന്ന് സജീബ് പറഞ്ഞു. ഹസീന അധികാരം ഏറ്റമെടുക്കുമ്പോൾ വെറുമൊരു ദരിദ്രരാജ്യമായിരുന്നും ബംഗ്ലാദേശ്. എന്നാൽ ഇന്ന് ഏഷ്യയിലെ വളർന്നുവരുന്ന രാജ്യങ്ങളിലൊന്നാക്കാൻ ഹസീനയ്ക്ക് കഴിഞ്ഞെന്നും സജീബ് പറഞ്ഞു.
മൗനം തുടർന്ന് ഇന്ത്യ
ബംഗ്ലാദേശിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ കടുത്ത ജാഗ്രതയിൽ ഇന്ത്യ. നിലവിൽ ആഭ്യന്തര കലാപത്തെപ്പറ്റി ഔദോഗീകമായി ഇന്ത്യ പ്രതികരിച്ചിട്ടില്ല.തിങ്കളാഴ്ച ഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്തു. നേരത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രിയുമായി ചർച്ചചെയ്തിരുന്നു.
ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷവും ബംഗ്ലാദേശിൽ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ അതീവ ജാഗ്രത പാലിക്കാൻ അതിർത്തി രക്ഷാസേനയോട് (ബിഎസ്എഫ്) സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീൽഡ് കമാൻഡർമാർക്ക് നൽകിയിട്ടുള്ള നിർദേശം. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവെ നിർത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യയും റദ്ദാക്കി റദ്ദാക്കി
Post a Comment