വയനാട് ദുരന്തം: തിരച്ചിൽ എട്ടാം നാൾ, എയർലിഫിറ്റിങ് വഴിയുള്ള തിരച്ചിൽ തുടങ്ങി

(www.kl14onlinenews.com)
(06-August -2024)

വയനാട് ദുരന്തം: തിരച്ചിൽ എട്ടാം നാൾ, എയർലിഫിറ്റിങ് വഴിയുള്ള തിരച്ചിൽ തുടങ്ങി
മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി എയർലിഫ്റ്റിങ് മാർഗം ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങി. ചൊവ്വാഴ്ച സൂചിപ്പാറയിലെ സൺറെസ് വാലി കേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം സ്ഥലത്ത് മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ചൊവ്വാഴ്ച എയർലിഫ്റ്റിങ് വഴിയുള്ള തിരച്ചിൽ തുടങ്ങിയത്.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് എസ്‌കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടിൽ എത്തിയത്. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

എട്ടാം നാളും തുടരുന്ന തിരച്ചിൽ; എയർലിഫ്റ്റിങ് വഴി സ്‌പോട്ടിലെത്തും

മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ചൊവ്വാഴ്ചയും തുടരുന്നു. ചൊവ്വാഴ്ച സൂചിപ്പാറയിലെ സൺറെസ് വാലി കേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം സ്ഥലത്ത് മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ചൊവ്വാഴ്ച തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേർ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടിൽ എത്തിച്ചേർന്നത് . സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

നേരത്തെ, വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തിരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു.പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഒആർ കേളുവും പറഞ്ഞു.

മരണസംഖ്യ 226

വയനാട് മുണ്ടക്കൈയിൽഏഴാംദിനം നടന്ന തെരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. ഔദോഗീക കണക്കുകൾ പ്രകാരം ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 226 ആയി. എന്നാൽ 400-ലേറെ മരണം ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. വയനാട്ടിൽ നിന്നും അഞ്ചും നിലമ്പൂരിൽ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാൻറേഷനിലെ ശ്മശാനത്തിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്‌കരിച്ചു. സംസ്‌കരിച്ചവയിൽ 14 സ്ത്രീകളുടെയും 13 പുരുഷൻമാരുടെയും മൃതദേഹങ്ങളാണ് ഉൾപ്പെടുന്നത്. സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാനാകാത്ത മൂന്ന് മൃതദേഹങ്ങളും സംസ്‌കരിച്ചു.മൃതശരീരങ്ങൾ തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നു. ഇതുവരെ 83 രക്ത സാമ്പിളുകൾ ശേഖരിച്ചു.

തിങ്കളാഴ്ച ആറു സോണുകളിലായി നടന്ന തെരച്ചിലിൽ വിവിധ സേനകളിൽ നിന്നായി 1174 പേർ പങ്കെടുത്തു.. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. പുഞ്ചിരിമട്ടം മേഖലയിൽ 119 സേനാംഗങ്ങളെയാണ് വിന്യസിച്ചത്. രണ്ടു ഹിറ്റാച്ചികൾ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. മുണ്ടക്കൈ മേഖലയിൽ നടത്തിയ തിരച്ചിലിൽ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ഹിറ്റാച്ചികൾ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.

സ്‌കൂൾ റോഡിലും പരിസരത്തും കൂടുതൽ യന്ത്രങ്ങൾ പരിശോധനയ്‌ക്കെത്തിച്ചു. 25 ഹിറ്റാച്ചികൾ ഉപയോഗിച്ച് 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്‌ക്വാഡ്, കരസേനയുടെ ഡോഗ് സ്‌ക്വാഡ്, തമിഴ്‌നാട് ഫയർസർവീസിൻറെ ഡോഗ് സ്‌ക്വാഡ് എന്നിവയും തെരച്ചിലിൽ പങ്കുചേർന്നു. 276 സേനാംഗങ്ങൾ ചൂരൽമല ടൗണിലും പരിസരത്തും തിരച്ചിൽ നടത്തി. തമിഴ്‌നാട് ഡോഗ് സ്‌ക്വാഡും ഇവിടെ തെരച്ചിൽ നടത്തിയിരുന്നു

Post a Comment

Previous Post Next Post