മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം: അതീവ ജാ​ഗ്രതാ, 5 മരണം

(www.kl14onlinenews.com)
(06-August -2024)

മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം: അതീവ ജാ​ഗ്രതാ, 5 മരണം
മഹാരാഷ്ട്ര: മഹാരാഷ്‌ട്രയിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ചുപേർ മരിച്ചു. പുണെ, നാസിക്, സാംഗ്ലി, കോലാപൂർ എന്നിവിടങ്ങളിലെ നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു.

സോലാപ്പൂർ ജില്ലയിലെ ഭീമ നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമുണ്ടായി. സെക്കൻഡിൽ 1,26,300 ഘനയടി വെള്ളം നദിയിലേക്ക് ഒഴുക്കി വിടാനുള്ള ഉജാനി അണക്കെട്ട് അധികൃതരുടെ തീരുമാനത്തെ തുടർന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്.

താനെ, ലോണാവാല, മഹാബലേശ്വർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. നാസിക് ജില്ലയിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ വെള്ളപ്പൊക്കത്തിൽ കാണാതാവുകയും ചെയ്തു. താനെയിലെ ഷഹാപൂരിലെ ഭട്‌സ നദിയിൽ ബി.എം.സി ജീവനക്കാരൻ മുങ്ങിമരിച്ചു. കൂടാതെ, രണ്ട് സഹോദരന്മാരും ബന്ധുവും ജൽഗാവിലെ ഭോക്കർബാരി അണക്കെട്ടിൽ മുങ്ങിമരിച്ചു.

അക്കൽകോട്ട്, സൗത്ത് സോലാപ്പൂർ, എന്നിങ്ങനെ ഏഴു താലൂക്കുകളിലായി 104 വില്ലേജുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുണെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടി.

Post a Comment

Previous Post Next Post