ഹിമാചലിലെ ഷിംലയിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു, 36 പേരെ കാണാതായി

(www.kl14onlinenews.com)
(01-August -2024)

ഹിമാചലിലെ ഷിംലയിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു, 36 പേരെ കാണാതായി
ഷിംല: ഷിംലയിലെ രാംപുരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രണ്ടുപേർ മരിച്ചു. 17 സ്ത്രീകളും 19 പുരുഷന്മാരെയുമടക്കം 36 പേരെ കാണാതായി. രാംപൂരിൽനിന്നും 33 പേരെയും കുളുവിൽനിന്ന് മൂന്നുപേരെയുമാണ് കാണാതായത്.

സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേഘവിസ്ഫോടനമുണ്ടായത്. സർക്കാർ സ്‌കൂൾ അടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡുകൾ തകർന്നതിനാൽ കാൽനടയായി അപകട സ്ഥലത്തേക്ക് എത്താനുള്ള ശ്രമമാണ് രക്ഷാദൗത്യം നടത്തുന്നത്.

എൻഡിആർഎഫ്, പൊലീസ്, ലോക്കൽ റെസ്‌ക്യൂ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളെ ഉടൻ തന്നെ ദുരിതബാധിത പ്രദേശത്തേക്ക് അയച്ചതായി ഷിംല ഡെപ്യൂട്ടി കമ്മീഷണർ അനുപം കശ്യപ് പറഞ്ഞു. അപകടത്തിനുപിന്നാലെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) സ്പെഷ്യൽ ഹോം ഗാർഡും ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചതായി കശ്യപ് പറഞ്ഞു. ആംബുലൻസുകളും മറ്റ് അവശ്യ സേവനങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post