വയനാട്ടിൽ മരണസംഖ്യ ഉയരുന്നു,കണ്ണീർക്കരയായി മുണ്ടക്കൈ; ചാലിയാർ പുഴയിൽ മൃതദേഹങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു

(www.kl14onlinenews.com)
(01-August -2024)

വയനാട്ടിൽ മരണസംഖ്യ ഉയരുന്നു,കണ്ണീർക്കരയായി മുണ്ടക്കൈ; ചാലിയാർ പുഴയിൽ മൃതദേഹങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു
മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. കുത്തിയൊഴുകിയ മലവെള്ളം വ്യാപാരസമുച്ചയത്തെയും ഒപ്പം നിരവധി വീടുകളെയും ഒറ്റ രാത്രി കൊണ്ട് തുടച്ചുമാറ്റി. രാത്രി വൈകി രണ്ടുതവണ കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെ അങ്ങകലെ പുഞ്ചിരിമട്ടത്തില്‍ നിന്നും മല നിരങ്ങി വന്നതോടെ മുണ്ടക്കൈ എന്ന നാടൊന്നാകെ അതിലൊഴുകി പോവുകയായിരുന്നു. മുണ്ടക്കെയിലെ വ്യാപാര സമുച്ചയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പ്രധാനപാതയില്‍ നിന്നും നൂറടിയോളം ഉയരത്തിലുള്ള മുസ്‌ളീം പള്ളിയുടെ രണ്ടാംനിലയുടെ ഉയരത്തില്‍ വരെയും വെള്ളവും ചെളിയും വന്‍മരങ്ങളുമെത്തി.

രണ്ട് കിലോ മീറ്ററോളം അകലത്തിലുള്ള പുഞ്ചിരിമറ്റത്ത് നിന്നും പാതയോരങ്ങളിലുണ്ടായിരുന്ന 26 വീടുകളോളം പൂര്‍ണ്ണമായും കാണാനില്ല. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് നാമമാത്ര വീടുകള്‍ മാത്രമാണ്. കുട്ടികള്‍ മുതിര്‍ന്നവര്‍ പ്രായമുളളവര്‍ തുടങ്ങി മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയര്‍ന്നതോടെ മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും വലിയ കണ്ണീർ കരയായിമാറി. ഉറ്റവരെല്ലാം മലവെളളത്തില്‍ വേര്‍പെട്ടപ്പോള്‍ ഈ നാട് വിജനതയുടെ ദുരന്തഭൂമിയാവുകയായിരുന്നു.

മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മൂന്നാം ദിനവും രക്ഷാ ദൗത്യം തുടരുകയാണ്. ചാലിയാർ പുഴയിലുണ്ടായ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതും നൊമ്പരക്കാഴ്ചയാകുകയാണ്. മരണസംഖ്യ 285 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് 1167 പേരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിൻ്റെ കഡാവർ നായകളും തെരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവർത്തനത്തിന് റിട്ട മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിൻ്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നാവികസേനയും രം​ഗത്തുണ്ട്.

രാത്രിയിലും തുടർന്ന പാലത്തിൻ്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ

അതേസമയം
പ്രദേശങ്ങളിൽ നിന്നും സൈന്യം 1000 പേരെ രക്ഷപ്പെടുത്തി. 220 പേരെ കാണാതായിട്ടുണ്ട്.

ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (എച്ച്എഡിആർ) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൈന്യം കോഴിക്കോട്ട് ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനത്തിനായി 1500 സൈനികരെയെങ്കിലും വിന്യസിച്ചിട്ടുണ്ട്. ഫോറൻസിക് സർജൻമാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും മാനസിക സംഘർഷത്തിലാണെന്നും അവർ പറഞ്ഞു.

ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ എൻഡിആർഎഫും മറ്റ് ഏജൻസികളും ചേർന്ന് പ്രവർത്തനങ്ങൾ നടത്തി മൂന്നാം ദിവസം രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഓരോ ടീമുകൾക്കും ഒരു ഡോഗ് സ്ക്വാഡ് ഘടിപ്പിക്കും.

വയനാട് ഉരുൾപൊട്ടൽ: 8 POINTS

1.മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൽ നിന്നുള്ള ആർമിയുടെ എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സാണ് ചൂരൽമലയിൽ ഒരു താത്കാലിക ബെയ്‌ലി പാലം നിർമ്മിക്കുന്നതെന്ന് സൈന്യം പറഞ്ഞു.

2.110 അടി ബെയ്‌ലി പാലത്തിൻ്റെ മറ്റൊരു സെറ്റുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനവും മൂന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ ഡോഗ് ടീമുകളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി.

3.മൊത്തം 225 സൈനികർ ആദ്യം എത്തി. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) മറ്റ് ഏജൻസികളും രക്ഷാപ്രവർത്തനം നടത്തി

4.മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച വയനാട്ടിൽ സർവകക്ഷിയോഗം ചേരും.

5.ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 9656938689, 8086010833 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.

6.വയനാട്ടിലും മറ്റ് പല ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

7.വയനാട് ദുരന്തത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങൾ മണ്ണിടിച്ചിലിനെ തുടർന്നുള്ള മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി.

8.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.

വയനാട് ദുരന്തം; മരണസംഖ്യ 285 ആയി,മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെത്തി

വയനാട് ദുരന്തം; മരണസംഖ്യ 282, മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെത്തി
മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 285 ആയി ഉയർന്നു. മരിച്ചവരിൽ 23 കുട്ടികളും. രക്ഷാപ്രവർത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡിൽ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ മൃതദേഹങ്ങൾ ഇവിടെയുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വില്ലേജ് റോഡിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെത്തിയിട്ടുണ്ട്.

യന്ത്രങ്ങൾ ഉപയോഗിച്ച് മരങ്ങൾ മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം, ഇതുവരെ 221 പേരെയാണ് രക്ഷാപ്രവർത്തകർ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 130 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി .91 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വയനാട്ടിൽ 86 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്.270 പേർ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ പലതും തിരിച്ചറിയാകാനാവാത്തതും വെല്ലുവിളിയാണ്.

Post a Comment

Previous Post Next Post