(www.kl14onlinenews.com)
(02-August -2024)
രക്ഷാകരം തേടി വയനാട്; മരണസംഖ്യ 344 ആയി,
വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 344 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഓരോ മലയാളിയുടെയും ഹൃദയം തകർത്ത മുണ്ടക്കൈ ദുരന്തത്തിൽ നാലാം ദിനവും തെരച്ചിൽ തുടരുകയാണ്. കരസേന തീർത്ത ബെയ്‌ലി പാലം സജ്ജമായതോടെ ഇന്ന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്‌സും ചേർന്ന് കണ്ടെത്തി രക്ഷിച്ചു. ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ തുടങ്ങിയ ഇടം മുതൽ കോഴിക്കോട് ജില്ല വരെ ജലം ഒഴുകി ഇറങ്ങിയ സ്ഥലത്ത് മുഴുവൻ പൊലീസ് തിരച്ചിൽ നടത്തും. ഓരോ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഫയർ ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധനയെന്ന് എഡിജിപി അജിത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ 49 കുട്ടികൾ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തകര്‍ന്ന സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ എങ്ങനെ വേണമെന്നതില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.
അതേസമയം
വയനാട് മുണ്ടക്കൈ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ റഡാർ ഉപയോഗിച്ച് സിഗ്നൽ ലഭിച്ച ഇടത്തെ തിരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രിയുടം നിർദ്ദേശം. സുരക്ഷാ സേന പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. കലുങ്കിനകത്ത് പരിശോധന നടത്തുന്നവരെയും സൈന്യത്തെയും എന്‍ഡിആര്‍എഫിനോടും പിന്മാറാന്‍ റഡാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം നിര്‍ദേശം നല്‍കി മിനിറ്റുകള്‍ക്കകമാണ് പരിശോധന തുടരാന്‍ മുഖ്യമന്ത്രി നിർദേശിച്ചത്.
ജീവൻ്റെ തുടിപ്പ് ഉണ്ടെന്ന് കണ്ടതോടെയാണ് ആദ്യ ഘട്ടത്തിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ നിശ്ചിത പരിധി വരെ എത്തിയ ശേഷവും ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് തിരച്ചിൽ അസാനിപ്പിക്കാൻ സേന തീരുമാനിച്ചത്.
മുണ്ടക്കൈ മേഖലയിലെ ആളുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. മനുഷ്യർ എത്താൻ സാധ്യതയുള്ള മേഖലകൾ തിരിച്ചറിഞ്ഞാണ് മണ്ണ് നീക്കിയത്. സിഗ്നൽ ലഭിച്ച ഭാഗത്തു നിന്നും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കല്ലും മണ്ണും നീക്കം ചെയ്യുന്നത്
ഇന്ന് രക്ഷാപ്രവർത്തനം അവസാനിക്കുമ്പോൾ കൂടുതൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി നാളെ തിരച്ചിൽ ആരംഭിക്കാനാണ് തീരുമാനം.
അൻപത് മീറ്റർ ചുറ്റളവിൽ ഒരു മീറ്റർ താഴ്ച്ചയിലാണ് റഡാർ സിഗ്നലുകൾ ലഭിക്കുകയുള്ളൂ. സിഗ്നൽ അനുസരിച്ച് ജീവനുള്ള ഒന്നിനെയാണ് കാണിക്കുന്നത്. മനുഷ്യനോ മറ്റ് മൃഗമോ ആകാമെന്നാണ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഏറെ പ്രതീക്ഷകൾക്കൊടുവിലും നിരാശയായിരുന്നു ഫലം.
സ്ഥലത്ത് ആരോഗ്യവിദഗ്ധരുടെ അക്കം സേവനം ഉറപ്പുവരുത്തിയിരുന്നു. മണ്ണിനടിയിൽ നിന്ന് പുറത്തേയ്ക്ക് ഒരു ജീവനെങ്കിലും എത്തിക്കാൻ സാധിച്ചാൽ അടിയന്തിരമായി ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും മുണ്ടക്കൈ ടോപ്പിൽ സജ്ജമാണ്.
തെർമൽ സ്കാനർ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ജീവൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. തെർമൽ സ്കാനറിൽ വലിപ്പമുള്ള ഒരു ശരീരത്തിൻ്റെ സിഗ്നലാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞിരുന്നത്
Post a Comment