(www.kl14onlinenews.com)
(23-August -2024)
സബ് ജില്ലാ സ്‌കൂള്‍ കായികമേള ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ്;
കാസര്‍കോട്: സബ് ജില്ലാ കായികമേളയോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടി.ഐ.എച്ച്.എസ് നായന്‍മാര്‍മൂല ജേതാക്കളായി.
ഫൈനലില്‍ തളങ്കര ഗവ.വൊക്കേഷണല്‍ മുസ്ലിം ഹൈസ്‌കുളിനെ എതിരില്ലാതെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടി.ഐ.എച്ച്.എസ് നായന്‍മാര്‍മൂല ചാമ്പ്യന്‍മാരായത്.
ബുധനാാഴ്‌ച മരണപ്പെട്ട സ്‌കൂള്‍ ഫുട്‌ബോള്‍ ടീമംഗം മഹ്‌ഷൂഷിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളുമായാണ് കൂട്ടുകാര്‍ കളത്തിലിറങ്ങിയത്. സബ് ജില്ലാ കായികമേളയോടനുബന്ധിച്ച് ചൊവ്വാഴ്‌ച നടന്ന ഫുട്‌ബാള്‍ മത്സരത്തില്‍ മഹ്‌ഷൂഷ് അവസാനമായി കളിച്ചിരുന്നു.
Post a Comment