ഡോ. അമാനുള്ള വടക്കേങ്ങരയുടെ വിജയ മന്ത്രങ്ങള്‍ പുസ്‌തകം പ്രകാശനം ചെയ്‌തു

(www.kl14onlinenews.com)
(23-August -2024)

ഡോ. അമാനുള്ള വടക്കേങ്ങരയുടെ
വിജയ മന്ത്രങ്ങള്‍ പുസ്‌തകം പ്രകാശനം ചെയ്‌തു
കാസര്‍കോട്‌ : ഡോ. അമാനുള്ള വടക്കേങ്ങര രചിച്ച വിജയ മന്ത്രങ്ങള്‍ ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബിഗം നിര്‍വ്വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിസാര്‍ തളങ്കര പുസ്‌തകം ഏറ്റുവാങ്ങി.

ഖത്തര്‍ കെ.എം.സി.സി നോതാവ്‌ ഡോ. എം.പി ഷാഫി ഹാജി മുഖ്യാതിഥി ആയിരുന്നു.
6 വാല്യങ്ങളുടെ വിജയമന്ത്രം യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന്‌ ഡോ.എം.പി ഷാഫി ഹാജി അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട്‌ ജില്ലാ പ്രസിഡണ്ട്‌ ലുഖ്‌മാന്‍ തളങ്കര, ആദം കുഞ്ഞി തളങ്കര എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും ഡോ. അമാനുള്ള വടക്കുങ്ങര നന്ദിയും പറഞ്ഞു.

ഖത്തര്‍ പ്രവാസിയും മോട്ടിവേഷന്‍ സ്‌പീക്കറുമായ ഡോ. അമാനുള്ള വടക്കേങ്ങരയുടെ 84ാമത്തെ ഗ്രന്ഥമാണ്‌ വിജയ മന്ത്രങ്ങള്‍. അദ്ദേഹത്തിന്റെ പുസ്‌തകങ്ങള്‍ നേരത്തെ ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക്‌ ഫയറിലും ഖത്തറിലും വെച്ച്‌ പ്രകാശനം ചെയ്‌തിരുന്നു.

Post a Comment

Previous Post Next Post