23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232

(www.kl14onlinenews.com)
(10-August -2024)

23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ താത്കാലിക സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തിട്ടും ബംഗ്ലാദേശില്‍ പ്രക്ഷോഭം തുടരുന്നു. ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷവും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 232 പേര്‍ കൊല്ലപ്പെട്ടന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 23ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 560 പേര്‍ മരിച്ചെന്നാണ് വിവരം. രാജ്യത്ത് ഇപ്പോഴും കര്‍ഫ്യു തുടരുകയാണ്. പല തെരുവുകളും ഇപ്പോഴും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്.

വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത അധികാരം ഏറ്റെടുത്ത മുഹമ്മദ് യൂനുസ് ശാന്തത പാലിക്കുവാന്‍ ആഹ്വാനം ചെയ്തിരുന്നു.'ക്രമസമാധാനം ഉറപ്പുവരുത്താതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കാനാകില്ല. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.'-മുഹമ്മദ് യൂനുസ് പറഞ്ഞു. അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം അവാമി ലീഗിനെ ആശ്രയിക്കുന്നതല്ലെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ ബംഗ്ലാദേശില്‍ പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുതിര്‍ന്ന നേതാക്കള്‍ വെള്ളിയാഴ്ച പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും ഷേഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളിയുമായ ഖാലിദ സിയയും ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ നിലവില്‍ ഇന്ത്യ സൂഷ്മതയോടെ നീരിക്ഷിച്ചുവരികയാണ്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെയും ഹിന്ദുക്കള്‍ അടക്കുമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

Post a Comment

أحدث أقدم