(www.kl14onlinenews.com)
(10-August -2024)
ടെൽഅവീവ്: കിഴക്കൻ ഗാസയിലെ അഭയാർഥി ക്യാംപായ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകൾ പ്രാർഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച ഗാസയിലുടനീളം അഭയാർഥി ക്യാംപുകളായ നാല് സ്‌കൂളുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.ഓഗസ്റ്റ് 4ന് ഗാസ സിറ്റിയിൽ അഭയാർഥി ക്യാപുകളായ രണ്ട് സ്‌കൂളുകൾ ആക്രമിക്കപ്പെട്ടു. 30 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളിൽ നടത്തിയ ആക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ദലാൽ അൽ മുഗ്രബി സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.
إرسال تعليق