ദുരന്തമരികെ; മൊ​ഗ്രാ​ൽ പാ​ലം അപകടാവസ്ഥയിൽ

(www.kl14onlinenews.com)
(03-August -2024)

ദുരന്തമരികെ; മൊ​ഗ്രാ​ൽ
പാ​ലം അപകടാവസ്ഥയിൽ
മൊ​ഗ്രാ​ൽ: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​തും ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തു​മാ​യ ദേ​ശീ​യ​പാ​ത​യി​ലെ മൊ​ഗ്രാ​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് പാ​ല​ത്തി​ന്റെ ബ​ല​ക്ഷ​യം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മൊ​ഗ്രാ​ൽ ദേ​ശീ​യ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തു​മു​ത​ൽ ടാ​റി​ങ്ങും കോ​ൺ​ക്രീ​റ്റും ഇ​ള​കി​യും മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നും പാ​ല​ത്തി​ൽ വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​ണ്. പാ​ല​ത്തി​ലൂ​ടെ വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ വ​ലി​യ ശ​ബ്ദ​വും കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും പ​റ​യു​ന്നു​മു​ണ്ട്. ദു​ര​ന്ത​ത്തി​ന് കാ​ത്തി​രി​ക്കാ​തെ പാ​ല​ത്തി​ന്റെ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ പാ​ല​ത്തി​ന്റെ ജോ​ലി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത് ഉടൻ തു​റ​ന്നു​കൊ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​വേ​ദി പ​റ​ഞ്ഞു

Post a Comment

Previous Post Next Post