(www.kl14onlinenews.com)
(19-August -2024)
കുമ്പള : "ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം" എന്ന ശീർഷകത്തിൽ ഡിസംബറിൽ കൊല്ലത്ത് നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയർ സമ്മളന ഭാഗമായി കുമ്പള സോൺ സംഘടിപ്പിച്ച ദ്വിദിന സഹവാസം ക്യാമ്പ് കളത്തൂർ താജുൽ ഉലമയിൽ സമാപിച്ചു. ക്യാമ്പിന് മുന്നോടിയായി മുഹിമ്മാത്തിൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മഖാമിലും, കളത്തൂർ ജാറത്തിലും സിയാറത്തുകൾ നടന്നു. നഗരിയിൽ സ്വാഗത സംഘം ഭാരവാഹികൾ ചേർന്ന് പതാക ഉയർത്തി. സോൺ പ്രസിഡന്റ് അബ്ദുസലാം സഖാഫി പാടലടുക്കയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മറ്റി അംഗം സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇബ്രാഹിം സഖാഫി കർണൂർ, സെക്രട്ടറി ലത്തീഫ് സഖാഫി ഊജംപദവ് പ്രസംഗിച്ചു. എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്റ് ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല മുഖ്യ പ്രഭാഷണം നടത്തി.
ടീ ടോക്ക് ചർച്ചക്ക് മുഹമ്മദ് സഖാഫി തൊക്കെ, ഹിസ്റ്ററി ടോക്കിൽ അബ്ദുൽ കരീം ദർബാർ കട്ട, പാനൽ ഡിസ്കഷന് താജുദ്ദീൻ സുബ്ബയ്യക്കട്ട, ഇയർലി ബേർഡ്സ്ന് അഷ്‌റഫ് സഅദി ആരിക്കാടി, സംഘടനാ വികാസം അബ്ദുസ്സലാം സഖാഫി, പ്രഭാത സൗന്ദര്യം മുഹമ്മദ് ഹനീഫ് സഅദി കുമ്പോൽ, റാപ് അപ്പിൽ ഫൈസൽ സഖാഫി കര ക്ലാസെടുത്തു.
മുഹമ്മദ് കുഞ്ഞി ഉളുവാർ, ഫാറൂഖ് സഖാഫി കര, സുബൈർ ബാഡൂർ, അഷ്‌റഫ് സഖാഫി, ഉമർ സഖാഫി കൊമ്പോട്, ഡി കെ സഖാഫി പുത്തിഗെ, ഷംസുദീൻ മദനി, മുഹമ്മദ് സഖാഫി കുട്യാളം ക്യാമ്പ് നിയന്ത്രിച്ചു.
Post a Comment