(www.kl14onlinenews.com)
(08-August -2024)
മേപ്പാടി: ഉരുൾ കവർന്നെടുത്ത മുണ്ടക്കൈയിൽ നിന്ന് നാടിന്റെ സ്‌നേഹം ഏറ്റുവാങ്ങി സൈന്യം മടങ്ങി. നാടിന്റെ ഒന്നടങ്കം സ്‌നേഹ വായ്പുകൾ ഏറ്റുവാങ്ങിയാണ് സൈന്യത്തിന്റെ വിടവാങ്ങൽ. മേജർ ജനറൽ വിടി മാത്യുവിന്റെ നേതൃത്വത്തിലുള്ള 391 അംഗ സംഘമാണ് വയനാട്ടിൽ നിന്ന് മടങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് നിർമ്മിച്ച ബെയ്ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ദിവസം തന്നെ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ സേവനത്തിനായി ദുരന്തഭൂമിയിൽ എത്തിയിരുന്നു. നീണ്ട പത്തുനാളത്തെ തിരച്ചിലിനും നേതൃത്വം നൽകിയത് സൈന്യമാണ്. മുണ്ടക്കൈയും ചൂരൽമലയും മേപ്പാടിയിലും ചാലിയാർ പുഴയുടെ തീരത്തുമെല്ലാം മെച്ചപ്പെട്ട സാങ്കേതി വിദ്യയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മുണ്ടക്കൈയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പക്കുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ അവിടെ പുതിയ ബെയ്‌ലി പാലം നിർമിച്ചതാണ് ദുരന്തമുഖത്തെ സൈന്യത്തിന്റെ ഏറ്റവും വലിയ സംഭാവന. പുതിയ പാലം വന്നതിന് ശേഷമാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.
വ്യാഴാഴ്ച വയനാട്ടിൽ നിന്ന് മടങ്ങിയ സൈന്യത്തിന് നന്ദി പറയാൻ നാടൊന്നാകെ മേപ്പാടിയിൽ എത്തിയിരുന്നു. കൽപ്പറ്റ കളക്ടറേറ്റിൽ സർക്കാർ സൈന്യത്തെ ആദരിച്ചു. മന്ത്രി പി എ മുഹമ്മദ്ദ് റിയാസ്, എകെ ശശീന്ദ്രൻ, ഒആർ കേളു, കളക്ടർ സിആർ മേഘശ്രീ എന്നിവർ ചേർന്ന് സൈനീകർക്ക് ഉപഹാരങ്ങൾ നൽകി. സമാനതകളില്ലാത്ത സേവനങ്ങളാണ് സൈന്യം നൽകിയതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങിയതോടെ ഇനി പ്രദേശത്ത്‌രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ നേതൃത്വത്തിലാകും. വെള്ളിയാഴ്ച ജനകീയ തിരച്ചിൽ പ്രദേശത്ത് നടത്തുമെന്നും ജില്ലാ
Post a Comment