മേൽപറമ്പ ജുമാ മസ്ജിദിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നിയമ നടപടികൾ സ്വീകരിക്കും:ജമാഅത്ത് കമ്മിറ്റി

(www.kl14onlinenews.com)
(14-August -2024)

മേൽപറമ്പ ജുമാ മസ്ജിദിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം
നിയമ നടപടികൾ സ്വീകരിക്കും:ജമാഅത്ത് കമ്മിറ്റി
മേൽപറമ്പ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്യദേശത്ത് ഏതോ ഒരു പള്ളിയിൽ നടന്ന വാക്കേറ്റത്തിൻ്റെ ദൃശ്യങ്ങൾ പേര് മാറ്റി "മേൽപറമ്പ ജമാഅത്ത് കമ്മിറ്റിയിൽ കൂട്ട തല്ല് "എന്ന ശീർഷകത്തിൽ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതായും, പ്രസ്തുത ദൃശ്യം മേല്പറമ്പ് ജുമാ മസ്ജിദ് കണ്ടിട്ടുള്ള ഏതൊരാൾക്കും അതിൽ കാണുന്ന മസ്ജിദ് മേൽപറമ്പ് ജുമാ മസ്ജിദുമായി ഒരു ബന്ധവുമില്ലാത്തതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും. എവിടെയോ നടന്ന ഒരു സംഭവത്തെ മേൽപറമ്പ് എന്ന പേരിൽ പേര് മാറ്റി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുക വഴി മേൽറമ്പ് ജമാഅത്ത് പള്ളിയുടെയും ജമാഅത്ത് കമ്മിറ്റിയുടെയും പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചവരുടെ ഉറവിടം സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടു പിടിച്ച് കർശനമായി നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കൂടാതെ ഈ വ്യാജ വാർത്ത
മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കുന്നവർക്കെതിരെയും , അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും മേൽ പറമ്പ ജമാഅത്ത് ജനറൽ സെക്രട്ടറി എസ് കെ മുഹമ്മദ് കുഞ്ഞി അറിയിച്ചു. ദുരുദ്ദേശത്തോടെയുള്ള ഈ വ്യാജ പ്രചരണനം ആരും വിശ്വസിക്കരുതെന്നു കൂടി അദ്ദേഹം കൂട്ടി ചേർത്തു.

Post a Comment

Previous Post Next Post