(www.kl14onlinenews.com)
(09-August -2024)
കൊണ്ടോട്ടി : യുഡിഎഫ് ധാരണ പ്രകാരം കൊണ്ടോട്ടി നഗരസഭയിൽ ഇനി കോൺഗ്രസ് ചെയർപേഴ്‌സൺ. നീറാട് വാർഡ് കൗൺസിലർ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. കെ.പി.നിമിഷ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. വോട്ടിങ് നില: ആകെ അംഗങ്ങൾ 40. യുഡിഎഫ് -32, എൽഡിഎഫ് -6, അസാധു -2. നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നിതാ ഷഹീർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി. നീറാട് വാർഡ് കൗൺസിലറാണ്. മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ധാരണ പ്രകാരമായിരുന്നു സ്ഥാന മാറ്റങ്ങൾ
Post a Comment