വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

(www.kl14onlinenews.com)
(31-August -2024)

വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
കാസർകോട് :
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് കാസർഗോഡ് ജില്ലാ ഓഫീസിൽ അംഗത്വം എടുത്തിട്ടുള്ള അർഹരായിട്ടുള്ള വരുടെ മക്കൾക്ക് 2024- 25 അധ്യായന വർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പും, കൂടാതെ 2023 -24 അധ്യയനവർഷത്തിൽ സ്റ്റേറ്റ് സിലബസിൽ 10, പ്ലസ് ടു എന്നീ കോഴ്സുകളിൽ ഫുൾ എ പ്ലസ് ,സിബിഎസ്ഇ സിലബസിൽ ഫുൾ എ വൺ ,ഐ സി എസ് സി 90% അതിലധികമോ മാർക്ക് വാങ്ങിയ വിജയികളായവർക്കും ഡിഗ്രി പിജി (പ്രൊഫഷണൽ കോഴ്സുകൾ) ഉൾപ്പെടെ കോളേജുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയവർക്കും , കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും കാഷ് അവാർഡ് നൽകുന്നു . www.peedika.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ സർവീസ് >>ബെനിഫിറ്റ്
ലൂടെ ഓൺലൈനായി 2024 ഒക്ടോബർ 31ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 04994 255 110, 9747 931567 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്സി.ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post