ഷിരൂര്‍ മണ്ണിടിച്ചില്‍; നേവിയുടെ തെരച്ചിലില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി

(www.kl14onlinenews.com)
(14-August -2024)

ഷിരൂര്‍ മണ്ണിടിച്ചില്‍; നേവിയുടെ തെരച്ചിലില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി


തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് നേവി നടത്തിയ തിരച്ചിലില്‍ പുഴയ്ക്കടിയില്‍ നിന്ന് കയര്‍ കണ്ടെത്തി. അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടിയില്‍ കെട്ടിയ കയറാണ് ഇതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. അതെസമയം, പുഴയ്ക്കടിയില്‍ നിന്ന് ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടെ ലോഹ ഭാഗങ്ങളല്ല എന്ന് ഉടമ പറഞ്ഞു.

നാവിക സേനയുടെ 2 മുങ്ങല്‍ വിദഗ്ധരും ഈശ്വര്‍ മല്‍പേയുമാണ് ഇപ്പോള്‍ പുഴയ്ക്കടിയില്‍ തിരച്ചില്‍ നടത്തുന്നത്. രണ്ടിടങ്ങള്‍ കേന്ദ്രികരിച്ചാണ് തിരച്ചില്‍. ഇന്ന് വൈകിട്ട് വരെ തിരച്ചില്‍ തുടരും. നാളെ തിരച്ചില്‍ ഉണ്ടാവില്ലെന്ന് കാര്‍വാര്‍ എം എല്‍ എ അറിയിച്ചിട്ടുണ്ട്.

അർജുനായുള്ള നാവിക സേനയുടെ തിരച്ചിൽ അവസാനിപ്പിച്ചു

മംഗളുരു: അർജുനായുള്ള നാവിക സേനയുടെ ബുധനാഴ്ചത്തെ പരിശോധന അവസനാപ്പിച്ചു. അതേ സമയം ഈശ്വര മാൽപയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ തുടരുകയാണ്. സ്വാതന്ത്ര്യദിനം കാരണം നാളെ തിരച്ചിൽ ഉണ്ടാകില്ല. വെള്ളിയാഴ്ച തിരച്ചിൽ പുനരാംരംഭിക്കും. ഇന്നത്തെ തിരച്ചിലിൽ ലോറിയിലെ കയർ, ലോഹഭാഗങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു

Post a Comment

Previous Post Next Post