കായകൽപ് സംസ്ഥാനതല അവാർഡ്; കാസർകോട് നഗരസഭക്ക് മികച്ച നേട്ടം

(www.kl14onlinenews.com)
(14-August -2024)

കായകൽപ് സംസ്ഥാനതല അവാർഡ്; കാസർകോട് നഗരസഭക്ക് മികച്ച നേട്ടം
കാ​സ​ർ​കോ​ട്: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും കാ​യ​ക​ൽ​പ് സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ് ല​ഭി​ച്ചു. സേ​വ​ന​ത്തി​ന്റെ​യും ശു​ചി​ത്വ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ക്കു​ന്ന അ​വാ​ർ​ഡ് ന​ഗ​ര​സ​ഭ​ക്ക് ഇ​ര​ട്ടി​മ​ധു​ര​മാ​യി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മൂ​ന്നാം ത​വ​ണ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് ര​ണ്ടാം ത​വ​ണ​യു​മാ​ണ് കാ​യ​ക​ൽ​പ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നു പ്ര​യ​ത്നി​ച്ച മു​ഴു​വ​ന്‍ ഡോ​ക്ട​ര്‍മാ​ര്‍ക്കും ജീ​വ​ന​ക്കാ​ർ​ക്കും ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ഖാ​ലി​ദ്
പ​ച്ച​ക്കാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ
അ​റി​യി​ച്ചു.

Post a Comment

Previous Post Next Post