വയനാട് ദുരന്ത മേഖലയിൽ സാന്ത്വന സ്പർശവുമായി എസ് വൈ എസ് കാസർകോട് എമർജൻസി സംഘം

(www.kl14onlinenews.com)
(06-August -2024)

വയനാട് ദുരന്ത മേഖലയിൽ
സാന്ത്വന സ്പർശവുമായി
എസ് വൈ എസ് കാസർകോട് എമർജൻസി സംഘം
കാസർകോട് : ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ, ചൂരൽമല, ചാലിയാർ തീരം പ്രദേശങ്ങളിലും മേപ്പാടി, നെല്ലിമുണ്ട, കാപ്പം കൊല്ലി ജുമുഅ മസ്ജിദ് ഖബർസ്ഥാനുകളിലുമായി അമ്പതോളം വരുന്ന എസ് വൈ എസ് കാസറകോട് സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ കർമസജ്ജരായി സേവനം ചെയ്യുന്നു. ഞായറാഴ്ച രാത്രി കാസർകോടിൽ നിന്നും പുറപ്പെട്ട അംഗങ്ങൾ തിങ്കളാഴ്ച മുതലാണ് സേവനം ചെയ്തു വരുന്നത്.
ദുരന്തമുഖത്ത് തകർന്ന് കിടക്കുന്ന വീടുകൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി ക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും ജീവനറ്റ ശരീരങ്ങളെ കണ്ടെത്തുന്നതിനും സാന്ത്വനം എമർജൻസി വളണ്ടിയർമാർ വിശ്രമമില്ലാതെ സേവന പ്രവർത്തനങ്ങളിൽ മുഴുകി.
മേപ്പാടി, കാപ്പം കൊല്ലി തുടങ്ങിയ ജുമുഅ മസ്ജിദ് ഖബർസ്ഥാനുകളിൽ എത്തിക്കുന്ന മയ്യിത്തുകൾ സംസ്‌കരിക്കുന്നതിന് വേണ്ടി രാപകൽ ഭേദമന്യേ സാന്ത്വനം വളണ്ടിയർമാർ ഖബറുകൾ ഒരുക്കിക്കൊണ്ടിരുന്നു.
യൂനിറ്റ് കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ വസ്ത്ര കിറ്റുകൾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു മാതൃകയായി.
എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അലി ഹിമമി സഖാഫി ചെട്ടുംകുഴി, ജില്ലാ കൗൺസിലർമാരായ ഷമീർ പാത്തൂർ, ഇർഫാദ് മയിപ്പാടി, ഫൈസൽ നെല്ലിക്കട്ടെ, സുബൈർ പടന്നാക്കാട്, സിദ്ധീഖ് പൂത്തപ്പലം തുടങ്ങിയവർ  നേതൃത്വം നൽകുന്നു.

Post a Comment

Previous Post Next Post