(www.kl14onlinenews.com)
(12-August -2024)
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ചാലിയാറിന്റെ തീരങ്ങളിൽ അഞ്ചിടങ്ങലിൽ ഇന്നും നാളെയുമായി തിരച്ചിൽ ഊർജിതമാക്കും. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചിൽ നടത്തുക.
എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തിരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടത്തിയ തിരച്ചിലിൽനിന്നും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചാലിയാർ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചത്.
ഇതുവരെ ദുരന്തത്തിൽ മരിച്ച 229 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാൻ കഴിഞ്ഞേക്കും.
ചാലിയാറിൽ മൃതദേഹഭാഗം കണ്ടെത്തി
വയനാട് ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ഇന്ന്ചാ ലിയാറിൽനിന്നും മൃതദേഹഭാഗം കണ്ടെത്തി
Post a Comment