(www.kl14onlinenews.com)
(21-August -2024)
മേൽപ്പറമ്പ് : കെ.പി. സി സി മൈനോറിറ്റി കോൺഗ്രസ് കാസർകോട് ജില്ലാ വൈസ് ചെയർമാൻ ബഷീർ കുന്നരിയത്തിനെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യപ്രശ്നങ്ങളാൽ വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ വസതിയിലെത്തിയ കോൺഗസ് നേതാക്കളും മറ്റ് സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും ആദരിക്കൽ ചടങ്ങിൽ സന്നിഹിതരായി. ചെമ്മനാട് മണ്ഡലം പ്രസിഡന്റ് എൻ, ബാലചന്ദ്രൻ മാസ്റ്റർ മൈനോറിറ്റി കോൺഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ഗഫൂർ ഇസ്റ ഉദുമ മണ്ഡലം സെക്രട്ടറി ടി.കണ്ണൻ മണ്ഡലം ഭാരവാഹികളായ ഇ.കുഞ്ഞികണ്ണൻനായർ പന്നിക്കൽ രാജൻ കെ.കുന്നുമ്മൽ എ.അബ്ദുല്ല കൈനോത്ത് ഫാറുഖ് കുന്നിൽ (ഇസ്റ) എ.ആർ.അഷ്റഫ് മുഅബ്ദുൽ റഹിമാൻ കല്ലട്ര ഡിസാബ്ള്ഡ് കോൺഗ്രസ് കാസർകോട് ജില്ലാപ്രസിഡന്റ് കാസിം ഷക്കീബ് മാക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment