പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മാഷിന്റെ ആത്മകഥ 'ഓർമ്മകളുടെ പുഴയോരം' പ്രകാശനവും അനുസ്മരണ സംഗമവും ശനിയാഴ്ച

(www.kl14onlinenews.com)
(02-August -2024)

പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മാഷിന്റെ ആത്മകഥ 'ഓർമ്മകളുടെ പുഴയോരം' പ്രകാശനവും അനുസ്മരണ സംഗമവും ശനിയാഴ്ച
കാസർകോട് : കോലായ് പ്രസിദ്ധീകരിക്കുന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ആത്മകഥ 'ഓർമ്മകളുടെ പുഴയോരം' 2024 ഓഗസ്റ്റ് 3 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് പ്രകാശിപ്പിക്കും.

സാഹിത്യ വിമർശകനും, കോളമിസ്റ്റും, അധ്യാപകനും, ഗവേഷകനും, പ്രഭാഷകനും, ചിന്തകനുമായിരുന്ന പ്രൊഫ. ബേവിഞ്ച മാഷിന്റെ ഒന്നാം ചരമ വാർഷിക ദിനമായ അന്ന് അനുസ്മരണ സംഗമവും സംഘടിപ്പിക്കും.

സംഗമം, പ്രസ്തുത ആത്മകഥ പുസ്തകത്തിൻ്റെ മുഖ്യ രക്ഷാധികാരിയായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എൻ കുഞ്ഞഹമ്മദാണ് പ്രകാശന കർമ്മം നിർവഹിക്കുന്നത്. ഖത്തർ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എം. ലുക്മാനുൽ ഹക്കീം തളങ്കര പുസ്തകം ഏറ്റുവാങ്ങും.

പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ ശിഹാബുദ്ധീൻ പൊയ്ത്തും കടവാണ് അനുസ്മരണ സംഗമത്തിൻ്റെ അധ്യക്ഷത വഹിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്റർ ഡോക്ടർ സന്തോഷ്‌ പനയാൽ ആണ്.

എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷറഫ്, ഉദുമ മണ്ഡലം മുൻ എം.എൽ.എ യും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ കെ.വി. കുഞ്ഞിരാമൻ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കലാ സാഹിത്യ മേഖലകളിൽ നിന്നും നിരവധി പേർ പരിപാടിയിൽ സംബന്ധിക്കും.

പുസ്തകത്തിൻ്റെ ഭൂരിഭാഗം കോപ്പികളും കേരളത്തിലെ ലൈബ്രറികളിലേക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളവും കൺവീനർ സ്കാനിയ ബെദിരയും
പ്രൊഫസ്സർ ഇബ്രാഹിം ബെവിഞ്ച സ്മാരക ട്രസ്റ്റ് ഭാരവാഹികളായ ബേവിഞ്ച മാഷിന്റെ മക്കൾ ശിബിലി അജ്മൽ, ശബാന, റിസ് വാന എന്നിവർ അറിയിച്ചു. 

വാർത്താ സമ്മേളനത്തിൽ നാസർ ചെർക്കളം,  സ്കാനിയ ബെദിര, രചന അബ്ബാസ്, ശബാന, റിസ് വാന, ഹസ്സൈനാർ തോട്ടുംഭാഗം, അബു പാണളം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post