ആലിയ സീനിയർ സെക്കണ്ടറി സ്കൂളിൽ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി നടത്തി

(www.kl14onlinenews.com)
(29-August -2024)

ആലിയ സീനിയർ സെക്കണ്ടറി സ്കൂളിൽ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി നടത്തി
പരവനടുക്കം: ആലിയ സീനിയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ ലീഡർഷിപ്പ് ടീമിന്റെ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി പൂർവോത്സാഹത്തോടെ നടത്തി. റിട്ടയേഡ ഡിവൈഎസ്പി യും ആലിയ സ്ഥാപനങ്ങളുടെ സി ഓ ഓ യുമായ അബ്ദുൽ റഹീം സാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ പുരോഗതിയിലും, വിദ്യാർത്ഥികളുടെ കഴിവുകൾ ഉയർത്തിപ്പിടിക്കാനായുള്ള ശ്രമത്തിലും ഈ പുതിയ ടീം ശ്രദ്ധേയമായ സംഭാവനകളേകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അബ്ദുൽ റഹീം സാർ പറഞ്ഞു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ രജനുമോൾ സി. വി ലീഡേഴ്സിന് സത്യ വാചകം ചൊല്ലിക്കൊടുത്തു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉദയകുമാർ പെരിയ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രൈം മിനിസ്റ്റർ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻസ്, ഹൗസ് ക്യാപ്റ്റൻസ് എന്നിവരെ ചേർന്ന പുതിയ ലീഡർഷിപ്പ് ടീം അധികാരത്തിലേറി. വിദ്യാർത്ഥികൾക്ക് സ്‌കൂൾ അനുഭവങ്ങളുടെ കരുത്തും ഉത്തരവാദിത്തവും വളർത്തുന്നതിനുള്ള മികച്ച വേദിയാണ് ഈ ചടങ്ങ്.
സ്റ്റാഫ് സെക്രട്ടറി ഗീത പി സ്വാഗതവും സ്കൂൾ പ്രൈം മിനിസ്റ്റർ സൈനബ് റിയസുധീൻ നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ മറിയം മുസ്ഥരിഫ ആംഗരിങ് നടത്തി. ടീച്ചർമാരായ ലത .വി, ലത കെ, മോഹൻകുമാർ, അജുഭ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post